Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആത്മീയ...

ആത്മീയ പ്രഭാഷണത്തിനെതിരെ കേസ്​: മുസ്​ലിം നേതാക്കൾ അപലപിച്ചു 

text_fields
bookmark_border
farooq-college-teacher
cancel

കോഴിക്കോട്: പ്രാദേശികമായി നടന്ന ആത്മീയ സദസ്സിൽ പെൺകുട്ടികളുടെ വസ്​ത്രരീതിയെക്കുറിച്ച് ഫാറൂഖ്​ ​െട്രയിനിങ്​ കോളജ്​ അധ്യാപകൻ ജൗഹർ മുനവ്വർ നടത്തിയ ഉദ്ബോധന പ്രസംഗത്തിലെ ഭാഗങ്ങൾ അടർത്തിയെടുത്ത് ദുഷ്പ്രചരണം നടത്തുന്നതും പൊലീസ്​ കേസെടുത്തതും പ്രതിഷേധാർഹമാണെന്ന്​ മുസ്​ലിം നേതാക്കൾ. ഇതി​െൻറ പേരിൽ ഫാറൂഖ് കോളജിനെതിരെ ചിലർ നടത്തുന്ന സമരങ്ങളെയും ബോധപൂർവമുള്ള നീക്കങ്ങളെയും നേതാക്കൾ അപലപിച്ചു. 

മുസ്​ലിംലീഗ് സംസ്​ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്​, സമസ്​ത കേരള ജംഇയ്യത്തുൽ ഉലമ നേതാവ്​ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്​വി, ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ. അബ്​ദുൽ അസീസ്, സംസ്​ഥാന ഹജ്ജ്​ കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞി മൗലവി, സംസ്​ഥാന ജംഇയ്യത്തുൽ ഉലമ സെക്രട്ടറി എ. നജീബ് മൗലവി, കേരള നദ്​വത്തുൽ മുജാഹിദീൻ പ്രസിഡൻറ്​ ടി.പി. അബ്​ദുല്ലക്കോയ മദനി, വിസ്​ഡം ഗ്ലോബൽ ഇസ്​ലാമിക്​ മിഷൻ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ എന്നിവരാണ്​ പ്രസ്​താവന നടത്തിയത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farooq collegekerala newsmalayalam newsvathakka controversyjavahar munavir
News Summary - Jouhar Munavir cas; Muslim Leaders Condolences-Kerala News
Next Story