Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൗ ജിഹാദ്: ജോസ് കെ. മാണിയുടെ പ്രസ്താവന എൽ.ഡി.എഫ് നിലപാടല്ലെന്ന് കാനം
text_fieldsbookmark_border
ലൗ ജിഹാദ് നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണിയുടെ പ്രസ്താവന എൽ.ഡി.എഫ് നിലപാടല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ. മാണിയുടെ പ്രസ്താവന വ്യക്തിപരമാണ്, അത് വിശദീകരിക്കേണ്ടത് അദ്ദേഹമാണെന്നും കാനം പറഞ്ഞു.
ലൗ ജിഹാദ് സംബന്ധിച്ച പ്രചരണം മതമൗലികവാദികളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ളവെര വിവാഹം ചെയ്യാം. മതവിശ്വാസമനുസരിച്ചും അല്ലാതെയും വിവാഹമാകാം. ഇതൊക്കെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതാണെന്നും കാനം പറഞ്ഞു.
Next Story

