ജോസ് കെ. മാണിയുടെ ഇടതുപ്രവേശനം; ഇ.ജെ. ആഗസ്തി കടുത്ത അതൃപ്തിയിൽ
text_fieldsകോട്ടയം: ജോസ് കെ. മാണിയുടെ ഇടതുപ്രവേശന പ്രഖ്യാപനത്തിൽ ഇ.ജെ. ആഗസ്തി കടുത്ത അതൃപ്തിയിൽ. 25 വർഷം കേരള കോണ്‍ഗ്രസ് (എം) ജില്ല പ്രസിഡൻറും കെ.എം. മാണിയുടെ വിശ്വസ്തനുമായിരുന്നു ഇൗ മുതിർന്ന നേതാവ്.
2016ൽ കോണ്‍ഗ്രസിനെ തള്ളി ജില്ല പഞ്ചായത്തിൽ സി.പി.എം പിന്തുണയിൽ മാണിവിഭാഗം പ്രസിഡൻറ് സ്ഥാനം പിടിച്ചതിൽ പ്രതിഷേധിച്ച് ജില്ല പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞ ആഗസ്തിയെ കെ.എം. മാണി പിന്നീട് അനുനയിപ്പിച്ചാണ് കൊണ്ടുവന്നത്.
ജോസ് കെ. മാണി-ജോസഫ് തർക്കത്തിൽ ജോസ് കെ. മാണിക്കൊപ്പമായിരുന്നു ആഗസ്തി. ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത യോഗത്തിലും അദ്ദേഹം പെങ്കടുത്തിരുന്നു.
പാലാ ഉപതെരഞ്ഞെടുപ്പിൽ ആഗസ്തിയെ സ്ഥാനാർഥിയാക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. ഇനി സജീവമാകാനില്ലെന്നാണ് ആഗസ്തിയുടെ നിലപാടെന്നാണ് വിവരം.

