Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘രണ്ടില’ കിട്ടാത്തത്​...

‘രണ്ടില’ കിട്ടാത്തത്​ പരാജയ ഘടകം; വീഴ്​ച തിരുത്തും -​േജാസ്​ കെ. മാണി

text_fields
bookmark_border
‘രണ്ടില’ കിട്ടാത്തത്​ പരാജയ ഘടകം; വീഴ്​ച തിരുത്തും -​േജാസ്​ കെ. മാണി
cancel

പാലാ: പാലായിലെ പരാജയകാരണം വസ്തുതാപരമായി പരിശോധിച്ച് വീഴ്ചകളുണ്ടെങ്കില്‍ തിരുത്തുമെന്ന് ജോസ്​ കെ. മാണി എം.പ ി. തെരഞ്ഞെടുപ്പിൽ ‘രണ്ടില’ ചിഹ്നം ലഭിക്കാത്തത്​ പരാജയത്തിനു​ ഘടകമായി. ചിഹ്നം ലഭിച്ചിരുന്നെങ്കിൽ കുറേക്കൂടി വ ോട്ട്​ ലഭിക്കുമായിരുന്നു. ബാലറ്റിൽ പേര്​ ഏഴാം സ്ഥാനത്തേക്ക്​ വന്നതും ആശയക്കുഴപ്പത്തിനിടയാക്കി. ജനവിധി പൂർണമായും മാനിക്കുന്നു. കൂടുതൽ കരുത്താർജിച്ച്​ ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകും.

തെരഞ്ഞെടുപ്പ്​ പരാജയത്തി​​െൻറ കാരണങ്ങളിൽ ഏറ്റവും ശ്രദ്ധേയം​ ബി.ജെ.പിയുടെ 10,000ത്തോളം വോട്ടുകളുടെ കുറവാണ്​. ഇടതുപക്ഷത്തിനു​ ബി.ജെ.പി വോട്ടുകൾ വിറ്റു. പരാജയംകൊണ്ട്​ പതറില്ല. ജനാധിപത്യ സംവിധാനത്തിൽ ജയവും പരാജയവുമുണ്ടാകും. ഐക്യമുന്നണി ഒറ്റക്കെട്ടായാണ്​ തെരഞ്ഞെടുപ്പിനെ നേരിട്ടത്​. കോൺഗ്രസിൽനിന്നും ഘടകകക്ഷികളിൽനിന്നും​ പൂർണപിന്തുണയാണ്​ ലഭിച്ചത്​. ജനവിശ്വാസം വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോസ്​ കെ. മാണിയുടെ ബൂത്തിൽ ജോസ്​ ടോം പിന്നിൽ
കോട്ടയം: ജോസ്​ കെ. മാണി എം.പിയുടെ ബൂത്തിൽ യു.ഡി.എഫ്​ സ്​ഥാനാർഥി ജോസ്​ ടോം പിന്നിൽ. 10 വോട്ടിന്​​ എൽ.ഡി.എഫ്​ സ്​ഥാനാർഥി മാണി സി. കാപ്പനാണ്​ ലീഡ്​ ചെയ്​തത്​. യു.ഡി.എഫ്​- 361, എൽ.ഡി.എഫ്​- 371, ബി.ജെ.പി- 66 എന്നിങ്ങനെയാണ്​ വോട്ടുനില. ആകെ 809 പേരാണ് പാലാ നഗരസഭയിലെ 128ാം നമ്പര്‍ ബൂത്തായാണ്​ ഇവിടെ വോട്ട്​ ചെയ്​തത്​. കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ അടക്കമുള്ളവർക്കും ഈ ബൂത്തിലായിരുന്നു വോട്ട്​. ജോസ് കെ. മാണിയുെട നേതൃത്വത്തിൽ ബൂത്തു പരിധിയിലെ വീടുകളിൽ പ്രചാരണസമയത്ത്​ സന്ദർശനം നടത്തിയിരുന്നു.

തോൽവിയ​െല്ലന്ന്​ നിഷ
കോട്ടയം: പാലാ തെരഞ്ഞെടുപ്പ്​ ഫലം തോൽവിയായി കാണുന്നില്ലെന്ന്​ നിഷ ജോസ്​ കെ. മാണി. കാര്യങ്ങൾ പഠിക്കാനുള്ള അവസരമായിട്ടാണ്​ ഇതിനെ കാണുന്നതെന്നും നിഷ പാലായിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jose k maniPala by Election
News Summary - jose k mani
Next Story