Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിജെ. ജോസഫിനെയും...

പിജെ. ജോസഫിനെയും മോൻസിനെയും അയോഗ്യരാക്കാൻ കത്ത്​ നൽകും- ജോസ്​ കെ. മാണി

text_fields
bookmark_border
പിജെ. ജോസഫിനെയും മോൻസിനെയും അയോഗ്യരാക്കാൻ കത്ത്​ നൽകും- ജോസ്​ കെ. മാണി
cancel

കോട്ടയം: പി.ജെ. ജോസഫിനെയും മോൻസ്​ ജോസഫിനെയും എം.എൽ.എ സ്​ഥാനത്ത്​ നിന്ന്​ അയോഗ്യരാക്കാൻ സ്​പീക്കർക്ക്​ കത്ത്​ നൽകുമെന്ന്​ കേരള കോൺഗ്രസ്​ എം ജോസ്​ വിഭാഗം. അവിശ്വാസ പ്രമേയത്തിൽ വിപ്പ്​ ലംഘിച്ചതിനെത്തുടർന്നാണ്​ നടപടി ആവശ്യപ്പെടുന്നതെന്ന്​ കോട്ടയത്ത്​ നടന്ന സ്​റ്റിയറിങ്​ കമ്മറ്റി യോഗത്തിന്​ ശേഷം ജോസ്​ കെ. മാണി മാധ്യമങ്ങളോട്​ പറഞ്ഞു.

യോഗ്യത നടപടിയെടുക്കണമെന്ന്​ സ്​റ്റിയറിങ്​ കമ്മറ്റി ഏകകണ്​ഠമായി ആവശ്യപ്പെടുകയായിരുന്നുവെന്നും മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ഉണ്ടാവുമെന്നും​ ജോസ്​ അറിയിച്ചു.

കുട്ടനാട്ടിൽ ഒരു കാരണവശാലും ജോസഫ്​ പക്ഷം രണ്ടില ചിഹ്നത്തിൽ മത്സരിക്കില്ല. ഏത്​ ചിഹ്നത്തിലും മേൽവിലാസത്തിലുമാണ്​ ജോസഫ്​ പക്ഷം മത്സരിക്കുകയെന്നും ജോസ്​ കെ. മാണി ചോദിച്ചു.

കുട്ടനാട്ടിൽ മത്സരിക്കാൻ പാർട്ടി സജ്ജമാണ്​ തെരഞ്ഞെടുപ്പ്​ തിയതി പ്രഖ്യാപിക്കു​േമ്പാൾ അക്കാര്യത്തിൽ തീരുമാനമെടുക്കും. പാലായിൽ ചിഹ്​നം തരാത്തവർക്കുള്ള കാവ്യനീതിയാണ്​ ഇതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congress mJose.K.Mani
Next Story