തിരുവനന്തപുരം: സംസ്ഥാനെത്ത രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് സ്ഥാനാർഥിയായി ജോസ് കെ.മാണിയെ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോസ് കെ. മാണി തന്നെ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. ജോസ് മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിെൻറ തുടര്‍ന്നുള്ള കാലാവധിയിലേക്കാണ് തീരുമാനം. മന്ത്രി റോഷി അഗസ്റ്റിെൻറ വസതിയില്‍ ചേര്‍ന്ന പാര്‍ലമെൻററി പാര്‍ട്ടി യോഗത്തിലായിരുന്നു തീരുമാനം.രാജ്യസഭ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 16 ആണ്. 29നാണ് വോെട്ടടുപ്പ്.
ഒഴിവുള്ള സീറ്റ് കേരള കോണ്‍ഗ്രസി(എം) ന് നല്കാന് ചൊവ്വാഴ്ച ചേർന്ന എൽ.ഡി.എഫ് സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. ബസ് ചാർജ് വർധന ആവശ്യം പരിഗണനക്ക് വന്നപ്പോൾ എല്ലാ ഘടകകക്ഷി നേതാക്കളും യോജിച്ചു. തുടർന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് കൂടി പരിഗണിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കാൻ ഗതാഗതമന്ത്രിയെ ചുമതലപ്പെടത്തി.
ബോർഡ്, കോർപറേഷൻ വിഭജനം പൂർത്തിയായതോടെ സി.പി.െഎക്ക് 17 എണ്ണം ലഭിച്ചു. കേരള കോൺഗ്രസ് (എം) -അഞ്ച്, ജെ.ഡി (എസ്), എൽ.ജെ.ഡി, എൻ.സി.പി, ജനാധിപത്യ കേരള കോൺഗ്രസുകൾക്ക് രണ്ടെണ്ണം വീതവും കേരള കോൺഗ്രസ് (ബി), െഎ.എൻ.എൽ എന്നിവക്ക് ഒാരോന്നും നൽകി. കേരളം മുന്നോട്ടുവെച്ച വികസന പദ്ധതികൾക്കെതിരായ നിലപാട് സ്വീകരിക്കുന്ന കേന്ദ്രനയം തുറന്ന് കാണിക്കുന്നതിനായി പ്രചാരണ-പ്രക്ഷോഭങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.