Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫിനെ ദുർബലപ്പെടുത്തില്ലെന്ന് ജോസ് കെ. മാണി

text_fields
bookmark_border
യു.ഡി.എഫിനെ ദുർബലപ്പെടുത്തില്ലെന്ന് ജോസ് കെ. മാണി
cancel

പാലാ: യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന പ്രതികരണത്തിനില്ലെന്ന് കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി. അഞ്ച് സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

പാലാ ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടും. പാലാ ഉപതെരഞ്ഞെടുപ്പിൽ കൂട്ടായ പ്രവർത്തനമാണ് യു.ഡി.എഫ് നടത്തിയത്. ഈ പ്രവർത്തനം ജോസ് ടോമിനെ വിജയത്തിലെത്തിക്കുമെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പി.ജെ ജോസഫ് വിഭാഗം നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. ഇതെല്ലാം പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jose K Mani UDF -Kerala News
Next Story