Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യനയത്തിൽ...

മദ്യനയത്തിൽ ആശങ്കയുണ്ടെന്ന് ജോസ് കെ.മാണി

text_fields
bookmark_border
Jose K mani
cancel
Listen to this Article

കോട്ടയം: മദ്യനയത്തിൽ ആശങ്കയുണ്ടെന്ന പരാമർശവുമായി കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണി. ഇതുസംബന്ധിച്ച് ചിലയിടങ്ങളിൽ ആശങ്കയുണ്ടെന്ന് ജോസ് കെ.മാണി പറഞ്ഞു. തിരുത്തേണ്ടതു​ണ്ടെങ്കിൽ മദ്യനയം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സംഘടനകൾ പുതിയ മദ്യനയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തുന്നതിനിടെയാണ് ജോസ് കെ.മാണിയുടെ പ്രസ്താവനയെന്നതും ശ്ര​ദ്ധേയമാണ്.

അതേസമയം, സിൽവർലൈൻ വിഷയത്തിൽ ഇടതുമുന്നണിയുടെ നയം ജോസ് കെ.മാണി ആവർത്തിച്ചു. എല്ലാവരേയും വിശ്വാസത്തിലെടുത്ത് മാത്രമേ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുവെന്ന് അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെ സംബന്ധിച്ച് തെറ്റിദ്ധാരണ പടർത്താൻ ചില കേന്ദ്രങ്ങളിൽ നിന്നും ശ്രമമുണ്ടാവുന്നു​ണ്ടെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jose k mani
News Summary - Jose K. Mani says he is worried about liquor policy
Next Story