ബാർകോഴ കേസിൽ പിതാവിനെ വേട്ടയാടിയവർ ഇപ്പോൾ തന്നെ ലക്ഷ്യം വെക്കുന്നുവെന്ന് ജോസ് കെ.മാണി
text_fieldsകോട്ടയം: ബാർകോഴ കേസിൽ കെ.എം മാണിക്കെതിരെ ഒരു തെളിവും ഇല്ലാതിരുന്നിട്ടും അദ്ദേഹത്തെ വേട്ടയാടിയവർ ഇപ്പോൾ തന്നെ ലക്ഷ്യം വെക്കുന്നുവെന്ന് േജാസ് കെ.മാണി. ബാർകോഴ കേസ് പിൻവലിക്കാൻ ജോസ് കെ.മാണി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് 10 കോടി വാഗ്ദാനം ചെയ്തുവെന്നുമുള്ള ബിജു രമേശിെൻറ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാണി സാറിനെതിരെ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവർത്തനമാണ് ബിജു രമേശ് ഇപ്പോൾ നടത്തുന്നത്. ഇതുവരെ ഉന്നയിക്കാത്ത ഒരു ആരോപണവുമായി ബിജുരമേശ് ഇപ്പോൾ രംഗത്തെത്തിയതിെൻറ രാഷ്ട്രീയലക്ഷ്യം ജനങ്ങൾക്ക് തിരിച്ചറിയാനാവുമെന്നും ജോസ് കെ. മാണി പറഞ്ഞു.
ബാർകോഴ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാറുടമ ജോൺ കല്ലാട്ടിെൻറ ഫോണിലേക്ക് ജോസ്.കെ മാണി വിളിച്ചുവെന്നും പണം വാഗ്ദാനം ചെയ്തുവെന്നുമാണ് ബിജു രമേശ് ആരോപിച്ചത്.