Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളാ കോണ്‍ഗ്രസ് നേതൃനിരയില്‍ അഴിച്ചുപണി വേണ്ട -ജോസ് കെ. മാണി
text_fieldsbookmark_border
കോട്ടയം: കേരളാ കോണ്‍ഗ്രസ് നേതൃനിരയില്‍ അഴിച്ചുപണി ആവശ്യമില്ലെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. ശക്തമായ നേതൃനിരയാണ് പാര്‍ട്ടിക്കുള്ളത്. അതുകൊണ്ട് ഇപ്പോള്‍ അഴിച്ചുപണിയുടെ ആവശ്യമില്ല. നേതൃമാറ്റം സംസ്ഥാന സമ്മേളനത്തിന്‍റെ അജന്‍ഡയല്ല. കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിനാണ് ഏറെ പ്രസക്തിയുള്ളത്. ഇതു സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനമായിരിക്കും പാർട്ടി സ്വീകരിക്കുകയെന്ന് ജോസ് കെ. മാണി പറഞ്ഞു.
കോട്ടയത്ത് നടക്കാൻ പോകുന്ന സംസ്ഥാന സമ്മേളനത്തിൽ ജോസ് കെ. മാണി പാർട്ടി ചെയർമാൻ ആകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വൈസ് ചെയര്‍മാന്‍ കൂടിയായ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
