Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വതന്ത്ര നിലപാടുമായി...

സ്വതന്ത്ര നിലപാടുമായി മുന്നോട്ട്​ പോകും; ഭാവിയിൽ ഉചിതമായ തീരുമാനം -ജോസ്​ കെ. മാണി

text_fields
bookmark_border
jose k mani
cancel

കോട്ടയം: കേരള കോൺഗ്രസ്​ സ്വതന്ത്ര നിലപാടുമായി മുന്നോട്ട്​ പോകുമെന്ന് മാണി ഗ്രൂപ്പ്​ നേതാവ്​​ ജോസ്​ കെ. മാണി എം.പി. ഭാവിയിൽ ഉചിതമായ തീരുമാനമെടുക്കും. ഒരു മുന്നണിയുമായും ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ മുന്നണിക്കും അവരുടേതായ അജണ്ടയുണ്ട്​. ഇന്ന്​ നടക്കുന്ന സ്​റ്റിയിറിങ്​ കമ്മിറ്റിയിൽ ഇടത്​ മുന്നണി പ്രവേശനം ചർച്ചയാകില്ല. പഞ്ചായത്ത്​ തെരഞ്ഞെടുപ്പാണ്​ ഇനി നടക്കാനിരിക്കുന്നത്​. അതിന്​ ശേഷം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ്​ നടക്കും. നിയമസഭാ തെരഞ്ഞെടുപ്പ്​ വേളയിൽ മുന്നണി പ്രവേശനത്തിൽ തീരുമാനമുണ്ടാകുമെന്ന സൂചനയും ജോസ്​ കെ. മാണി നൽകി. 

കേരള കോൺഗ്രസിൻെറ ശക്​തിയെ കുറിച്ച്​ ഇരു മുന്നണികൾക്കും ബോധ്യമുണ്ട്​. സി.പി.ഐയുടേത്​ രാഷ്​ട്രീയാഭിപ്രായം മാത്രമാണെന്നും ജോസ്​ കെ. മാണി പറഞ്ഞു.

Show Full Article
TAGS:Jose k.mani kerala congress kerala news malayalam news 
News Summary - Jose K Mani press meet-Kerala news
Next Story