Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാര്യങ്ങൾ സംസ്ഥാന...

കാര്യങ്ങൾ സംസ്ഥാന കമ്മിറ്റി തീരുമാനിക്കും -ജോസ്​ കെ.മാണി

text_fields
bookmark_border
കാര്യങ്ങൾ സംസ്ഥാന കമ്മിറ്റി തീരുമാനിക്കും -ജോസ്​ കെ.മാണി
cancel

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മി​െല ചെയർമാൻ സ്ഥാനം അടക്കമുള്ള വിഷയങ്ങൾ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ്​ കെ.മാണി എം.പി. ചെയർമാൻ-പാർലമ​െൻറി പാർട്ടി ലീഡർ പദവികൾ സംബന്ധിച്ച്​ പാർട്ടിയിൽ തർക്കം മുറുകുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച് ജോസ്​ കെ.മാണി രംഗത്തെത്തിയത്.

സ്ഥാനമാന വിവാദം ദിവസങ്ങളായി പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടും ആദ്യമായാണ്​ ജോസ്​ കെ.മാണി പ്രതികരിക്കുന്നത്​. എന്നാല്‍, പാര്‍ട്ടിയിൽ ഇതി​​െൻറ പേരിൽ അഭിപ്രായവ്യത്യാസമില്ലെന്നും പ്രശ്​നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും സംസ്ഥാന കമ്മിറ്റി ഉടൻ ചേരുമെന്നും ജോസ് കെ.മാണി അറിയിച്ചു.

പി.ജെ. ജോസഫിന് ചെയർമാ​​െൻറ താല്‍ക്കാലിക ചുമതല നൽകിയത് പാർട്ടിതലത്തിൽ ആലോചിച്ചിട്ടാണോയെന്ന ചോദ്യത്തിനും എല്ലാവിഷയവും സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നായിരുന്നു മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressjose k manimalayalam news
News Summary - Jose K Mani press meet-Kerala news
Next Story