Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസ് കെ. മാണിയുടെ...

ജോസ് കെ. മാണിയുടെ സത്യപ്രതിജ്ഞ തടയണമെന്ന ഹരജി തള്ളി

text_fields
bookmark_border
highcourt
cancel

കൊച്ചി: കേരള കോൺഗ്രസ്​ എം.പി ജോസ് കെ. മാണിയുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട്  സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ലോക്​സഭാംഗമായിരിക്കെ കോട്ടയത്തി​​െൻറ പ്രതിനിധി ജോസ്​ കെ. മാണിയെ രാജ്യസഭാംഗമായി തെരഞ്ഞെടുത്ത നടപടിയിൽ നിയമപരമായി തെറ്റി​െല്ലന്ന് കോടതി വ്യക്തമാക്കി. 

2019 ജൂൺ വരെ പാർലമ​െൻറംഗമായി തുടരാൻ കാലാവധി ശേഷിക്കു​േമ്പാൾ രാജ്യസഭയിലേക്ക്​ നാമനിർദേശ പത്രിക നൽകിയത്​ ശരിയായ നടപടിയല്ലെന്നും അനുവദിക്കര​ുതെന്നും ആവശ്യപ്പെട്ട്​ ബി.ജെ.പി നേതാവ്​ നോബിൾ മാത്യുവാണ്​ ഹരജി നൽകിയിരുന്നത്​.
 ഒരേ സമയം രണ്ട്​ പദവികൾ കൈവശം വെക്കാൻ ജനപ്രതിനിധിക്ക്​ കഴിയില്ല. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ സ്വാഭാവികമായും ലോക്​സഭാംഗത്വം രാജി​വെക്കേണ്ടതാണെന്ന​ും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtjose k manikerala newspledge
News Summary - Jose K Mani- Pledge - Kerala news
Next Story