Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാർകോഴ: കേരള...

ബാർകോഴ: കേരള കോൺഗ്രസ്​ റിപ്പോർട്ട്​ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്ന്​ ജോസ്​ കെ. മാണി

text_fields
bookmark_border
ബാർകോഴ:  കേരള കോൺഗ്രസ്​ റിപ്പോർട്ട്​ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്ന്​ ജോസ്​ കെ. മാണി
cancel

തിരുവനന്തപുരം: ബാർ കോഴ കേസിൽ കേരള കോൺഗ്രസി​െൻറ റിപ്പോർട്ട്​ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്ന്​ ജോസ്​ കെ.മാണി. ഇപ്പോൾ പുറത്ത്​ വന്ന റിപ്പോർട്ട്​ പാർട്ടിയുടെ ഔദ്യോഗിക റിപ്പോർട്ടല്ലെന്നും ജോസ്​ കെ.മാണി പറഞ്ഞു. ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന്​ ശേഷം കോൺഗ്രസിലെ ചില നേതാക്കൾ കെ.എം.മാണിയെ പിന്നിൽ നിന്ന്​ കുത്തിയെന്ന്​ ജോസ്​ കെ.മാണി ആരോപിച്ചിരുന്നു. എന്നാൽ, ഇവരുടെ പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായിരുന്നില്ല.

ചില സ്വകാര്യ ചാനലുകളാണ്​ കേസുമായി ബന്ധപ്പെട്ട കേരള കോൺഗ്രസ്​ അന്വേഷണ റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. ഇതുപ്രകാരം കെ.എം.മാണിക്കെതിരായ ഗൂഢാലോചനക്ക്​ പിന്നിൽ രമേശ്​ ചെന്നിത്തലയാണെന്നായിരുന്നു വെളിപ്പെടുത്തൽ. അടൂർ പ്രകാശിനും ജോസഫ്​ വാഴയ്​ക്കനും ഇതിൽ പങ്കാളികളായി. ആർ.ബാലകൃഷ്​ണപിള്ളയും പി.സി ജോർജും ഗൂഢാലോചനയിൽ പ​ങ്കെടുത്തുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്​.

ബാർകോഴ സംബന്ധിച്ച ആരോപണം ഉയർന്നപ്പോൾ 2014ൽ കെ.എം.മാണി സി.എഫ്​ തോമസിനെ ചെയർമാനാക്കി അന്വേഷണ കമീഷനെ വെച്ചിരുന്നു. ഈ കമീഷ​േൻറതെന്ന്​ അവകാശപ്പെടുന്ന റിപ്പോർട്ടാണ്​ ഇപ്പോൾ പുറത്ത്​ വന്നിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congressjose k manibar scam case
Next Story