'യു.ഡി.എഫിലെത്താൻ ജോസ് കെ. മാണി കോൺഗ്രസ് നേതാക്കളെ കണ്ടു, കണ്ടില്ലെന്ന് പറഞ്ഞാൽ പറയുന്ന പണി ഞാൻ ചെയ്യും'- വെല്ലുവിളിച്ച് മാണി സി. കാപ്പൻ
text_fieldsകോട്ടയം: ജോസ് കെ. മാണി യു.എഡി.എഫിൽ ചേരുന്നതിനായി കോൺഗ്രസ് നേതാക്കളെ പോയിക്കണ്ടതായി പാലാ എം.എൽ.എ മാണി സി. കാപ്പൻ. താൻ പറഞ്ഞത് നിഷേധിക്കാനാവുമോയെന്ന് ചോദിച്ച് ജോസ് കെ. മാണിയെ മാണി സി. കാപ്പൻ വെല്ലുവിളിച്ചു. 'കണ്ട നേതാക്കളെ ഞാൻ ഇപ്പോൾ പറയുന്നില്ല. കുരിശ് പള്ളി മാതാവിന്റെ മുന്നിൽ വെച്ച് കണ്ടില്ലെന്ന് പറയുവാണേൽ ജോസ് കെ മാണി പറയുന്ന പണി ഞാൻ ചെയ്യും' എന്നും കാപ്പൻ പറഞ്ഞു.
നേരത്തേ മാണി സി. കാപ്പനെതിരെ ജോസ് കെ മാണി ഉയർത്തിയ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതിനും മാണി.സി കാപ്പൻ മറുപടി നൽകി. കെ.എം മാണി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പാലായില്‍ നടന്നതെന്നും ജില്ലാ വികസന അവലോകന യോഗങ്ങളില്‍ കാപ്പന്‍ പങ്കെടുക്കുന്നില്ലെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു. എന്നാല്‍, വീണ്ടും മത്സരിച്ചാല്‍ തോല്‍ക്കുമെന്ന ഭയമാണ് ജോസ് കെ. മാണിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മാണി സി. കാപ്പന്‍ മറുപടി നല്‍കി.
പാലായിലെ പദ്ധതികൾ എങ്ങനെയാണ് മുടക്കിയത് എന്നാണ് ജോസ് കെ മാണി വാർത്താസമ്മേളനത്തിലൂടെ പറഞ്ഞത്. പദ്ധതികൾക്ക് അദ്ദേഹം വിഘാതം സൃഷ്ടിക്കുന്നു. പാലായുടെ വികസനത്തിനായി മാണി സി. കാപ്പൻ ഒന്നും ചെയ്തിട്ടില്ലെന്നും, ജനങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു പ്രാദേശിക പദ്ധതി പോലും അവിടെയില്ലെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു.
പാലായിലെ ജനങ്ങള്‍ രാഷ്ട്രീയ പ്രബുദ്ധരാണെന്നും അവര്‍ക്ക് കാര്യങ്ങളെ കുറിച്ച് നല്ല വിവരമുണ്ടെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. തന്ത്രവും മന്ത്രവും ഒന്നും പ്രയോഗിച്ചിട്ട് കാര്യമില്ല. പാലയിലെ ജനങ്ങൾ അത് തിരിച്ചറിയും. പാലായിൽ ജയിക്കാം എന്ന് സ്വപ്നം പോലും ജോസ് കെ മാണി കാണേണ്ടെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

