പാലായിൽ ജോസ്.കെ മാണി മത്സരിച്ചേക്കും; കേരള കോൺഗ്രസ് ഇടതുമുന്നണി വിടില്ല
text_fieldsകോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ നിന്നും ജോസ്.കെ മാണി തന്നെ മത്സരിച്ചേക്കും. കഴിഞ്ഞ വർഷം മാണി.സി കാപ്പനോട് പരാജയപ്പെട്ടുവെങ്കിലും ഇക്കുറിയും പാലായിൽ ജോസ്.കെ മാണി തന്നെ കളത്തിലിറങ്ങുമെന്നാണ് സൂചന. മണ്ഡലങ്ങളിൽ ആര് മത്സരിക്കണമെന്ന് പാർട്ടിയിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് ജോസ്.കെ മാണി പറയുന്നുണ്ടെങ്കിലും പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിമാറ്റം തൽക്കാലത്തേക്കെങ്കിലും കേരള കോൺഗ്രസിന്റെ അജണ്ടയിലില്ല. ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുമെന്ന് ജോസ്.കെ മാണി പറഞ്ഞു. കഴിഞ്ഞ വർഷം പാലാ സീറ്റിൽ നിന്നും മാണി.സി കാപ്പനോട് 15,000ത്തോളം വോട്ടുകൾക്കാണ് ജോസ്.കെ മാണി പരാജയപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും അത്ര ആശ്വാസമല്ല ജോസ്.കെ മാണിക്ക് നൽകുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ അത്ര പ്രതീക്ഷ നൽകുന്നതല്ല ജോസ് കെ. മാണിക്ക്. ആകെയുള്ള 13 പഞ്ചായത്തിൽ എട്ടും യുഡിഎഫിനൊപ്പമാണ് നിന്നത്. അഞ്ച് പഞ്ചായത്തുകൾ മാത്രമാണ് എൽ.ഡി.എഫിനൊപ്പമുള്ളത്.
അതേസമയം, ജോസ്.കെ മാണി കടുത്തുരുത്തിയിൽ മത്സരിക്കണമെന്ന ആവശ്യവും പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിയിരുന്നു. പാർട്ടിയുടെ സംഘടനാ സംവിധാനമടക്കം കൂടുതൽ നന്നായി പ്രവർത്തിക്കുന്നത് കടുത്തുരുത്തി മണ്ഡലത്തിലാണ്. അതിനാലാണ് ഇത്തരമൊരു ആവശ്യം ഉയർന്നത്. എന്നാൽ അത്, പാർട്ടി ചെയർമാൻ തന്നെ തോൽവി ഭയന്ന് മണ്ഡലം വിടുന്നു എന്ന് വ്യാഖ്യാനിക്കപ്പെടും എന്ന തരത്തിലുള്ള വാദങ്ങളും പാർട്ടിക്കുള്ളിൽ ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

