Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസ്.കെ മാണിയെ ചെയർമാൻ...

ജോസ്.കെ മാണിയെ ചെയർമാൻ സ്ഥാനത്തേക്ക് പിന്തുണച്ച് ഒമ്പത് ജില്ലാ പ്രസിഡൻറുമാർ

text_fields
bookmark_border
jose-k-mani-pj
cancel

കോട്ടയം: കേരള കോൺഗ്രസ് എമ്മിൻെറ പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്ന തീയതി നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കുമെ ന്ന് ജോസ് .കെ മാണി എം.പി. പാലായിലെ വീട്ടിൽ ഒമ്പത് ജില്ലാ പ്രസിഡൻറുമാരുമായി നടത്തിയ ചർച്ചക്ക് ശേഷം പുറത്തിറങ്ങി യ ജോസ്.കെ മാണി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് പ്രതികരിച്ചു. ഒമ്പത് ജില്ലാ പ്രസിഡൻറുമാർ ജോസ്.കെ മാണിയെ ചെ യർമാൻ സ്ഥാനത്തേക്ക് പിന്തുണ വാഗ്ദാനം ചെയ്തതായാണ് വിവരം.

ചെയർമാൻ സ്ഥാനത്തി​​െൻറ കാര്യത്തിൽ വിട്ടുവീഴ്​ചക്കില്ലെന്ന ഉറച്ച നിലപാടിലാണ്​ മാണി വിഭാഗം. ജോസ്​ കെ.മാണി ചെയർമാനാകണമെന്നു തന്നെയാണ്​ അവരുടെ ആവശ്യം. ഇത്​ അംഗീകരിക്കാനാവില്ലെന്ന്​ ജോസഫ്​ പക്ഷവും വാദിക്കുന്നു. ചെയർമാനാകേണ്ടത്​ പി.ജെ. ജോസഫാണെന്ന്​ ഈ വിഭാഗത്തിലെ പ്രമുഖനായ മോൻസ്​ ജോസഫും വ്യക്തമാക്കി. ഒത്തുതീർപ്പെന്ന നിലയിൽ ​െഡപ്യൂട്ടി ചെയർമാനായ സി.എഫ്​. തോമസിനെ ചെയർമാനാക്കണമെന്ന ആവശ്യവും ശക്തമാണ്​. ഇക്കാര്യത്തിൽ മാണിവിഭാഗം ഇനിയും മനസ്സ്​ തുറന്നിട്ടില്ല.

മാണിയുടെ മരണത്തോടെ നിയമപരമായി ചെയർമാ​​െൻറ ചുമതല വഹിക്കേണ്ടത്​ പി.ജെ. ജോസഫാണെന്ന്​ മാണിയുടെ വിശ്വസ്​തനും മുൻ എം.പിയുമായ ജോയ്​ എബ്രഹാം പറഞ്ഞതും മാണി പക്ഷത്തിന്​ തിരിച്ചടിയായി. ഇതേ അഭിപ്രായം ഉള്ളവർ പാർട്ടിയിൽ നിരവധിയുണ്ടെങ്കിലും മികച്ച അവസരത്തിനായി കാത്തിരിക്കുകയാണെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressjose k mani
News Summary - Jose K mani kerala congress
Next Story