Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാർട്ടിയെ തകർക്കാൻ അനുവദിക്കില്ല -ജോസ് കെ. മാണി
text_fieldsbookmark_border
കോട്ടയം: കെ.എം. മാണി കെട്ടിപ്പടുത്ത പാർട്ടിയെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേരള കോൺഗ്രസ് എം ൈവസ് ച െയർമാൻ ജോസ് കെ. മാണി എം.പി. ചിലർ സ്വാർഥതാൽപര്യങ്ങൾക്കുവേണ്ടി പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്ത് ചെയർമാനെ തിരഞ്ഞെടുക്കണം. പാർട്ടി ഭരണഘടനയനുസരിച്ച് സംസ്ഥാന കമ്മിറ്റിക്കാണ് പരമാധികാരം. തെരഞ്ഞെടുപ്പെങ്കിൽ തെരഞ്ഞെടുപ്പ്, സമവായമെങ്കിൽ സമവായം. ഇതാണ് നിലപാടെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ചില കേന്ദ്രങ്ങൾ വ്യാജവാർത്തകൾ പടച്ചുവിടുകയാണ്. കത്ത് കൊടുത്തെന്ന് അവകാശപ്പെടുന്നവർ ആരേഖ പുറത്തുവിടുന്നില്ല. സ്പീക്കർക്ക് നൽകിയ കത്തുകൾ ഞങ്ങൾ പരസ്യമാക്കിയിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
Next Story
