വന്നാൽ സംരക്ഷണം നൽകും, ജോസഫ് ഗ്രൂപിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ച് ജോസ്.കെ മാണി
text_fieldsകോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. ജോസഫ് ഗ്രൂപ്പും കേരള കോണ്‍ഗ്രസ് രക്തത്തിന്റെ ഭാഗമാണ്. അവര്‍ വന്നാല്‍ സംരക്ഷണം നല്‍കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
പണ്ട് അവരെ നമ്മുടെ തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷമങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളുമൊക്കെ അനുഭവിച്ചു. അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം. ഇതു പറയുമ്പോള്‍ അങ്ങനെയല്ല, ഇങ്ങിനെയല്ല എന്നെല്ലാം അവര്‍ പറഞ്ഞേക്കാം. എന്തായാലും തീരുമാനം അവരുടേതാണെന്നും ജോസ് കെ. മാണി പറഞ്ഞു.
അവിടെ നില്‍ക്കുമ്പോള്‍ സൂക്ഷിക്കണം. എൽ.ഡി.എഫിലേക്ക് വരുമോയെന്നൊക്കെ അവര്‍ പറയട്ടെ. എന്തായാലും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. മുമ്പ് തറവാട്ടില്‍ വന്നപ്പോള്‍ എന്തു ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. അതുതന്നെയാണ് ഇപ്പോള്‍ അവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് തോന്നുന്നതെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. ഇത് സംബന്ധിച്ച് യു.ഡി.എഫിൽ തർക്കമുണ്ടെന്നാണ് അഭ്യൂഹം. ഇക്കാര്യം കൂടി പരാമർശിച്ചാണ് ജോസഫ് വിഭാഗത്തെ ജോസ് കെ. മാണി എൽ.ഡി.എഫിലേക്ക് ക്ഷണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

