പി.ജെ ജോസഫ് പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നു -ജോസ് കെ. മാണി വിഭാഗം
text_fieldsകോട്ടയം: കേരളാ കോൺഗ്രസ് എം. വർക്കിങ് ചെയർമാൻ പി.ജെ ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി ജോസ് കെ. മാണി വിഭാഗം. ജോസഫ് വിഭാഗം ലയന സമയത്തെ ധാരണകൾ അട്ടിമറിക്കുകയാണെന്നാണ് ആരോപണം.
പാർട്ടി ചെയർമാൻ, പാർലമെൻററി പാർട്ടി പദവികൾ മാണി വിഭാഗത്തിനാണ്. അതാരാണെന്ന് നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരവും മാണി വിഭാഗത്തിനാണ്. സി.എഫ്തോമസിനെ ഉയർത്തിക്കാട്ടുന്നത് ജോസ് കെ. മാണിക്ക് തടയിടാനാണ്. പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ജോസഫ് വിഭാഗം ശ്രമിക്കുന്നു. ജോസഫിൻെറ തന്ത്രങ്ങൾക്ക് പിന്നിൽ ജോയ് എബ്രഹാമാണെന്നും ജോസ് കെ. മാണി വിഭാഗം ആരോപിച്ചു.
അതേസമയം കേരള കോൺഗ്രസ് ചെയർമാൻ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. കാര്യക്ഷമമായി പാർട്ടിയെ നയിക്കാൻ കഴിവുള്ള ആളായിരിക്കണം ചെയർമാൻ. സംസ്ഥാന കമ്മിറ്റി ഉടൻ വിളിച്ച് ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
