വിവാദമായ തന്‍റെ ലൗ ജിഹാദ് പ്രസ്താവനയിൽ വിശദീകരണവുമായി ജോസ് കെ. മാണി. ലൗ ജിഹാദ് സംബന്ധിച്ച് ഇടതുപക്ഷത്തിന്‍റെ നിലപാടു തന്നെയാണ് തനിക്കും കേരള കോൺഗ്രസിനുമുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലൗ ജിഹാദ് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.
ലൗ ജിഹാദ് മതമൗലിക വാദികളുടെ പ്രചരണമാണെന്നാണ് കാനം രാജേന്ദ്രൻ പ്രതികരിച്ചിരുന്നത്. ഇടതുപക്ഷത്തുള്ള നേതാക്കൾ തന്നെ ജോസിന്‍റെ പ്രസ്താവനയെ പിന്തുണക്കാൻ തയാറായിരുന്നില്ല.
ലൗ ജിഹാദ് സംബന്ധിച്ച് കേരള കോൺഗ്രസിന് മറ്റൊരു നിലപാടില്ലെന്നും അതല്ല ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു. വികസനമാണ് ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടെതന്നും അദ്ദേഹം പറഞ്ഞു.