Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോസ് കെ.മാണിക്ക് കേരള കോൺഗ്രസ് എന്ന് പറയാൻ യോഗ്യതയില്ല –ജോസഫ്

text_fields
bookmark_border
P.J Josph
cancel

കോട്ടയം: യു.ഡി.എഫിനെ തകർത്ത് കെ.എം. മാണിയുടെ പൈതൃകത്തെ സി.പി.എമ്മി​െൻറ തൊഴുത്തിൽ കെട്ടാനുള്ള ജോസ് കെ.മാണിയുടെ നീക്കത്തിനേറ്റ തിരിച്ചടിയാണ് കോടതിവിധിയെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ.

കെ.എം. മാണി എഴുതി തയാറാക്കിയ ഭരണഘടനയെ അംഗീകരിക്കാത്ത ജോസ് കെ.മാണിക്ക് കേരള കോൺഗ്രസെന്ന് പറയാൻപോലും അവകാശമില്ല.

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കർഷകവിരുദ്ധ നിലപാടുകൾക്കെതിരെയും അഴിമതിക്കെതിരെയും സന്ധിയില്ലാ സമരത്തിന് കേരള കോൺഗ്രസ് എം നേതൃത്വം നൽകി യു.ഡി.എഫിനെ ശക്തമാക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് എം ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിച്ചു.

അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, ജോയി എബ്രഹാം, ടി.യു. കുരുവിള, ജോണി നെല്ലൂർ, സാജൻ ഫ്രാൻസിസ്, കെ.എഫ് വർഗീസ്, ഏലിയാസ് സഖറിയ, പ്രിൻസ് ലൂക്കോസ്, അജിത് മുതിരമല, തോമസ് കുന്നപ്പള്ളി, ജയിസൺ ജോസഫ്, മേരി സെബാസ്​റ്റ്യൻ, വി.ജെ. ലാലി, മെക്കി ജയിംസ്, സ്​റ്റീഫൻ ചാഴികാടൻ, പോൾസൺ ജോസഫ്, മുത്തുക്കുട്ടി പ്ലാത്താനം, മജു പുളിക്കൽ, മാത്തൂർ മോഹൻ കുമാർ, കുര്യൻ പി.കുര്യൻ, എ.സി. ബേബിച്ചൻ, സി.വി. തോമസുകുട്ടി, ജോർജ് പുളിങ്കാട്, പി.സി. ലൈലോ, സി.ഡി. വൽസപ്പൻ, ജോൺ ജോസഫ്, പ്രസാദ് ഉരുളികുന്നം, സ്​റ്റീഫൻ പാറാവേലി, അജി കെ.ജോസ് തുടങ്ങിയവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story