Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രചാരണരംഗത്ത് മാണി...

പ്രചാരണരംഗത്ത് മാണി സി. കാപ്പൻ സജീവമായിരുന്നോയെന്ന്​ പരിശോധിക്കണം -ജോസ്​ കെ. മാണി

text_fields
bookmark_border
പ്രചാരണരംഗത്ത് മാണി സി. കാപ്പൻ സജീവമായിരുന്നോയെന്ന്​ പരിശോധിക്കണം -ജോസ്​ കെ. മാണി
cancel

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ പാലാ എം.എൽ.എ മാണി സി. കാപ്പനെതിരെ കേരള കോൺഗ്രസ് -എം നേതാവ് ​ജസ് കെ. മാണി. പ്രചാരണരംഗത്ത് അ​േദ്ദഹം സജീവമായിരുന്നോയെന്ന്​ മാധ്യമങ്ങൾ പരിശോധിക്കണമെന്ന്​ ജോസ് കെ. മാണി ആവശ്യപ്പെട്ടു. എതെങ്കിലും ഘടകകക്ഷി നേതാക്കൾ പ്രചാരണരംഗത്ത്​ സജീവമായിരുന്നില്ലെന്ന തരത്തിൽ പരാതികൾ ഉണ്ടെങ്കിൽ എൽ.ഡി.എഫ് പരിശോധിക്കും. ഇടതുപക്ഷം സംസ്ഥാനത്ത് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ വൻ മുന്നേറ്റം ഉണ്ടാകുമെന്നും​ അദ്ദേഹം പറഞ്ഞു.

ജോസ് കെ. മാണിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി എൻ.സി.പി രംഗത്തെത്തി. എൻ.സി.പി പതിറ്റാണ്ടായി ഇടതുമുന്നണിയുടെ ഭാഗമാണെന്നും മാണി സി. കാപ്പ​ന്‍റെ ഇടതു​നിലപാട് നേരം ഇരുട്ടിവെളുത്തപ്പോൾ ആരംഭിച്ചതല്ലെന്നും എൻ.സി.പി ബ്ലോക്ക് പ്രസിഡൻറ്​ ജോഷി പുതുമന പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എം.എൽ.എ സജീവമായി പങ്കെടുത്തിരുന്നു. സംശയമുണ്ടെങ്കിൽ കേരള കോൺഗ്രസ് എം ജോസ് വിഭാഗം പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ്​ ഫിലിപ്പ് കുഴിക്കുളത്തോട്​ ചോദിച്ചാൽ മതിയെന്നും അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

ഇടതുമുന്നണി പ്രതിപക്ഷത്തുണ്ടായിരുന്നപ്പോഴും എൻ.സി.പി ഒപ്പമുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തി​ന്‍റെ ഉപേക്ഷിക്കപ്പെട്ട സീറ്റായി പരിഗണിക്കപ്പെട്ടതായിരുന്നു പാലാ. രണ്ടു പതിറ്റാണ്ടിനുള്ളിൽ നാല്​ തെരഞ്ഞെടുപ്പുകളെ നേരിട്ട്​ മാണി സി. കാപ്പൻ ഇത്​ ഇടതു മണ്ഡലമാക്കുകയായിരുന്നു. പാലാക്കാർക്ക്​ എല്ലാം തിരിച്ചറിയാൻ കഴിയുമെന്നും ജോഷി പുതുമന ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jose k maniMani C KappanLocal Body Election
News Summary - jose k mani Criticise Mani C Kappan's Local Body Election Campaign
Next Story