Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഘടകകക്ഷിയാക്കാനുള്ള...

ഘടകകക്ഷിയാക്കാനുള്ള എല്‍.ഡി.എഫ് തീരുമാനം വന്‍ രാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കും -ജോസ് കെ. മാണി

text_fields
bookmark_border
ഘടകകക്ഷിയാക്കാനുള്ള എല്‍.ഡി.എഫ് തീരുമാനം വന്‍ രാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കും -ജോസ് കെ. മാണി
cancel

കോട്ടയം. കേരളാ കോണ്‍ഗ്രസ്സ് (എം)നെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഘടകകക്ഷിയാക്കാനുള്ള എല്‍.ഡി.എഫ് യോഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോസ് കെ. മാണി. എല്‍.ഡി.എഫ് തീരുമാനം വന്‍ രാഷ്ട്രീയ മുന്നേറ്റത്തിന് വഴിയെരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനും ആ രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നുനിന്ന ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് എല്‍.ഡി.എഫ് തീരുമാനം. കേരളാ കോണ്‍ഗ്രസ്സ് (എം) സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് നേതൃത്വം ഈ തീരുമാനം എടുത്തതില്‍ പാര്‍ട്ടിക്കും ലക്ഷകണക്കായ കേരളാ കോണ്‍ഗ്രസ്സ് കുടുംബാംഗങ്ങള്‍ക്കുമുള്ള സന്തോഷം രേഖപ്പെടുത്തുന്നു.

മാണി സാര്‍ കെട്ടിപ്പടുക്കുകയും 38 വര്‍ഷം കാത്തുസംരക്ഷിക്കുകയും ചെയ്ത യു.ഡി.എഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ്സ് (എം) നെ പടിയടച്ച് പുറത്താക്കിയവര്‍ക്കുള്ള കനത്തപ്രഹരം കൂടിയാണ് ഈ തീരുമാനം. കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ യോജിച്ച പോരാട്ടങ്ങള്‍ക്ക് ഈ തീരുമാനം കരുത്ത് പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
TAGS:Jose K. Mani LDF Kerala Congress M 
Next Story