Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലായിൽ ജോസ് കെ. മാണി...

പാലായിൽ ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാകില്ല –ജോസഫ്

text_fields
bookmark_border
PJ Joseph
cancel

തൊ​ടു​പു​ഴ: പാ​ലാ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് ര​ണ്ടി​ല ചി​ഹ്ന​ത്ത ി​ൽ മ​ത്സ​രി​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ‌് എം ​വ​ർ​ക്കി​ങ‌് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം.​എ​ൽ. ​എ. കേ​ര​ള കോ​ൺ​ഗ്ര​സ‌് സ്ഥാ​നാ​ർ​ഥി ത​ന്നെ​യാ​കു​മോ അ​വി​ടെ മ​ത്സ​രി​ക്കു​ക​യെ​ന്ന ചോ​ദ്യ​ത്തി​ന‌് ‘യു .​ഡി.​എ​ഫ്​ തീ​രു​മാ​നി​ക്കും’ എ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. തൊ​ടു​പു​ഴ​യി​ലെ വ​സ​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട‌് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ലാ​യി​ൽ യു.​ഡി.​എ​ഫ്​ നി​ർ​ദേ​ശി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​ന‌് പ്ര​വ​ർ​ത്തി​ക്കും. പി​ള​ർ​ന്നു​പോ​യ​വ​ർ​ക്ക‌് ഇ​നി കേ​ര​ള കോ​ൺ​ഗ്ര​സ‌് എ​മ്മി​ൽ സ്ഥാ​ന​മി​ല്ല. അ​വ​ർ​ക്ക‌് പാ​ർ​ട്ടി​യു​ടെ പേ​രോ ര​ണ്ടി​ല ചി​ഹ്ന​മോ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല. പി​ള​ർ​ന്ന​വ​ർ​ക്ക‌് പു​തി​യ പാ​ർ​ട്ടി​യു​ടെ ചി​ഹ്നം ആ​കാ​മെ​ന്നും ജോ​സ​ഫ‌് പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യ​ല്ലാ​ത്ത കെ.​ഐ. ആ​ൻ​റ​ണി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യാ​ണ് വ​ർ​ക്കി​ങ‌് ചെ​യ​ർ​മാ​നെ മ​റി​ക​ട​ന്ന‌് കോ​ട്ട​യ​ത്ത‌് ബ​ദ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ച്ച​ത്.

പി​ള​ര​ണ​മെ​ന്ന ആ​ഗ്ര​ഹ​വും പേ​റി ന​ട​ക്കു​ന്ന​വ​രെ ആ​ർ​ക്കും ത​ട​യാ​നാ​കി​ല്ല. ത​നി​ക്കെ​തി​രെ ഉ​ള്ളി​ൽ വി​ദ്വേ​ഷം പേ​റി​യാ​ണ‌് ജോ​സ‌് കെ. ​മാ​ണി ന​ട​ക്കു​ന്ന​ത‌്. ഇ​പ്പോ​ൾ സ​മ​വാ​യ ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ല. വി​വ​രം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ അ​റി​യി​ച്ചി​ട്ടു​ണ്ട‌്. ഇ​നി യ​ഥാ​വി​ധി കാ​ര്യ​ങ്ങ​ൾ ന​ട​ക്കും.
കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​ർ ഇ​പ്പോ​ൾ പാ​ർ​ട്ടി​യി​ലേ​ക്ക്​ ഒ​ഴു​കി​യെ​ത്തു​ക​യാ​ണെ​ന്നും ജോ​സ​ഫ‌് അ​വ​കാ​ശ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congress mkerala newstwo leafmalayalam newsjose k. mani
News Summary - jose k. mani can't compete in two leaf emblem in pala said PJ Joseph -kerala news
Next Story