Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വത്തിൽ മുന്നിൽ...

സ്വത്തിൽ മുന്നിൽ ജോസ്​ കെ. മാണി

text_fields
bookmark_border
സ്വത്തിൽ മുന്നിൽ ജോസ്​ കെ. മാണി
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ സ്ഥാ​നാ​ര്‍ഥി​ക​ളി​ല്‍ സ​മ്പ​ന്ന​ൻ  ജോ​സ് കെ. ​മാ​ണി; കൈ​വ​ശം 18,000 രൂ​പ​യും ഭാ​ര്യ​യു​ടെ കൈ​വ​ശം 12,000 രൂ​പ​യും മ​ക്ക​ളു​ടെ കൈ​വ​ശം 1250 രൂ​പ​യു​മാ​ണു​ള്ള​തെ​ങ്കി​ലും സ്വ​ന്ത​മാ​യി 20.59 ലക്ഷം രൂ​പ​യു​ടെ​യും ഭാ​ര്യ​യു​ടെ പേ​രി​ല്‍ 7.37 ലക്ഷം രൂ​പ​യു​ടെ​യും ബാ​ങ്ക് നി​ക്ഷേ​പ​മു​ണ്ട്.  മ​ക്ക​ളു​ടെ പേ​രി​ൽ 15,853 രൂ​പ.

ബാ​ങ്ക് നി​ക്ഷേ​പം, ഓ​ഹ​രി, സ്വ​ര്‍ണം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ 24.52 ലക്ഷം രൂ​പ​യു​ടെ സ്വ​ത്താ​ണ് ജോ​സ് കെ. ​മാ​ണി​ക്കു​ള്ള​ത്. ഭൂ​മി, വീ​ട് ഇ​ന​ങ്ങ​ളി​ൽ 1.04കോടി രൂ​പ​യു​ടെ സ്വ​ത്ത് വേ​റെ​യും.  ഭാ​ര്യ​യു​ടെ പേ​രി​ല്‍ ബാ​ങ്ക് നി​ക്ഷേ​പം, ഓ​ഹ​രി, സ്വ​ര്‍ണം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ 2.11കോടിയു​ടെ സ്വ​ത്തു​ണ്ട്. 15.87ലക്ഷം രൂ​പ​യു​ടെ ഭൂ​സ്വ​ത്തും.  ജോ​സിന്​ 2.37ലക്ഷത്തി​​​െൻറ യും ഭാ​ര്യ​ക്ക് 1.19 കോടിയു​ടെയും മ​ക്ക​ളി​ല്‍ ഒ​രാ​ള്‍ക്ക് 10.49 ലക്ഷം രൂ​പ​യു​ടെയും ഓ​ഹ​രി നി​ക്ഷേ​പ​മു​ണ്ട്. ഭാ​ര്യ​യു​ടെ പേ​രി​ല്‍ ര​ണ്ടു ല​ക്ഷ​ത്തി​​​െൻറ വീ​തം ര​ണ്ട് ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി​യു​ണ്ട്. 48 ഗ്രാം ​സ്വ​ര്‍ണ​മാ​ണ് ജോ​സിനുള്ള​ത്. വി​ല​ 1.38 ലക്ഷം. 408 ഗ്രാം ​സ്വ​ര്‍ണ​മാ​ണ് ഭാ​ര്യ​യു​ടെ പ​ക്ക​ൽ; വില 11.73 ലക്ഷം. മ​ക്ക​ളു​ടെ പേ​രി​ല്‍ 3.45 ലക്ഷം രൂ​പ​യു​ടെ 120 ഗ്രാം ​വീ​തം സ്വ​ര്‍ണ​മു​ണ്ട്. ഭാ​ര്യ​യു​ടെ പേ​രി​ല്‍ റോ​യ​ല്‍ മാ​ര്‍ക്ക​റ്റി​ങ് ആ​ന്‍ഡ് ഡി​സ്ട്രി​ബ്യൂ​ഷ​നി​ല്‍ 68.35 ലക്ഷം രൂ​പ​യു​മു​ണ്ട്.   

സി.​പി.​എം സ്ഥാ​നാ​ര്‍ഥി​യാ​യ എ​ള​മ​രം ക​രീ​മി​ന് വി​വി​ധ ബാ​ങ്കു​ക​ളി​ൽ 9.01 ല​ക്ഷം രൂ​പ​യു​ടെ നി​ക്ഷേ​പം അ​ട​ക്കം 19.5 ല​ക്ഷം രൂ​പ​യാ​ണു​ള്ള​ത്.  വീ​ട്, സ്വ​ര്‍ണം, 3.85 ല​ക്ഷം രൂ​പ​യു​ടെ ബാ​ങ്ക് നി​ക്ഷേ​പം എ​ന്നി​വ അ​ട​ക്കം  12.66 ല​ക്ഷം രൂ​പ​യു​ടെ സ്വ​ത്ത് ഭാ​ര്യ​യു​ടെ പേ​രി​ലു​ണ്ട്.  കൂ​ടാ​തെ, 67 ല​ക്ഷ​ത്തി​​​െൻറ ഭൂ​സ്വ​ത്തും  15 ല​ക്ഷം വി​ല​മ​തി​ക്കു​ന്ന വീ​ടും ഭാ​ര്യ​യു​ടെ പേ​രി​ലു​ണ്ട്.   

മൊ​ത്തം സ്വ​ത്തി​ല്‍ 4000 രൂ​പ​യാ​ണ് ക​രീ​മി​​​െൻറ കൈ​വ​ശ​മു​ള്ള​ത്. ഭാ​ര്യ​യു​ടെ കൈ​വ​ശം 940 രൂ​പ​യും. മ​ല​യാ​ളം ക​മ്യൂ​ണി​ക്കേ​ഷ​നി​ലും എം. ​ദാ​സ​ന്‍ മെ​മ്മോ​റി​യ​ല്‍ സ​ഹ​ക​ര​ണ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലും 10,000 രൂ​പ​യു​ടെ വീ​തം ഓ​ഹ​രി​യും ക​രീ​മി​നു​ണ്ട്. സ്വ​കാ​ര്യ ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​യി​ല്‍ മൂ​ന്നു​ല​ക്ഷ​ത്തി​​​െൻറ ഇ​ന്‍ഷു​റ​ന്‍സ് പ്രീ​മി​യം അ​ട​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ​ക്ക് എ​ല്‍.​ഐ.​സി​യി​ല്‍ ര​ണ്ട് എണ്ണത്തിലാ​യി നാ​ലു​ല​ക്ഷ​ത്തി​​​െൻറ പോ​ളി​സി​യു​മു​ണ്ട്. 7.25 ല​ക്ഷ​ത്തി​​​െൻറ മാ​രു​തി​ കാ​റും സ്വ​ന്ത​മാ​യു​ണ്ട്.  മൂ​ന്നു​ല​ക്ഷ​ത്തി​​​െൻറ 120 ഗ്രാം ​സ്വ​ര്‍ണം ഭാ​ര്യ​യു​ടെ പേ​രി​ലു​ണ്ട്.  

സി.​പി.​ഐ സ്ഥാ​നാ​ര്‍ഥി ബി​നോ​യ് വി​ശ്വ​ത്തി​ന് 3.54 ലക്ഷം രൂ​പ​യു​ടെ ബാ​ങ്ക് നി​ക്ഷേ​പ​വും 5,000 രൂ​പ കൈ​വ​ശ​വു​മ​ട​ക്കം 5.59 ലക്ഷം  രൂ​പ​യാ​ണ് സ്വ​ത്ത്. ഭാ​ര്യ​യു​ടെ കൈ​വ​ശം 8,000 രൂ​പ​യും 1.15 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍ണ​വു​മു​ണ്ട്. വി​വി​ധ ബാ​ങ്കു​ക​ളി​ൽ ഭാ​ര്യ​ക്ക് 34.28 ല​ക്ഷം നി​ക്ഷേ​പ​മു​ണ്ട്. കൂ​ടാ​തെ വീ​ട്, ഭൂ​മി എ​ന്നി​വ​ ഭാ​ര്യ​യു​ടെ പേ​രി​ലു​ണ്ട്. 

കരീമും ബിനോയിയും ജോസും രാജ്യസഭയിലേക്ക്​
തി​രു​വ​ന​ന്ത​പു​രം: പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ​തോ​ടെ എ​ള​മ​രം ക​രീ​മും ബി​നോ​യ്​ വി​ശ്വ​വും ജോ​സ്​ കെ. ​മാ​ണി​യും രാ​ജ്യ​സ​ഭ​യി​ലേ​ക്ക്. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​മാ​യ 14ന്​ ​വൈ​കീ​ട്ട്​ ഇ​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി പ്ര​ഖ്യാ​പി​ക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressjose k manikerala newsRajya Sabha seatmalayalam news
News Summary - Jose K Mani Asset-Kerala News
Next Story