Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലവ്​ ജിഹാദ്​ ചർച്ചയാകുന്നു; സംശയങ്ങൾ ദൂരീകരിക്കണമെന്ന്​ ജോസ്​ കെ. മാണി

text_fields
bookmark_border
jose k mani
cancel

പാല: ലവ്​ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കണമെന്ന്​ കേരള കോൺഗ്രസ്​ (എം) നേതാവും പാലായിലെ എൽ.ഡി.എഫ്​ സ്​ഥാനാർഥിയുമായ​ ജോസ്​ കെ. മാണി. ചാനൽ അഭിമുഖത്തിലാണ്​ ജോസ്​ കെ.മാണി തന്‍റെ അഭിപ്രായം പറഞ്ഞത്​.

''ലവ്​ ജിഹാദ്​ എന്ന പ്രശ്​നം പരിശോധിക്കണം. അതിൽ പ്രശ്​നങ്ങളു​ണ്ടെങ്കിൽ അഡ്രസ്​ ചെയ്യണം. വിഷയം വീണ്ടും ജനസമൂഹത്തിൽ വന്നിട്ടുണ്ടെങ്കിൽ അതെന്തുകൊണ്ടാണെന്ന്​​ പഠിക്കണം. സഭ ഇത്തരം വിഷയത്തിൽ ഇടപെടാറില്ല. പൊതുസമൂഹത്തിൽ വിഷയം ഉയർന്നുവരുന്നുണ്ട്​. വിഷയം ഉണ്ടോ ഇല്ലയോ എന്ന സംശയം ദുരീകരിക്കണം'' -ജോസ്​ കെ.മാണി പറഞ്ഞു.

ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേ എന്ന ചോദ്യത്തിന്​ വിഷയം വീണ്ടും ചർച്ചയാകുന്നതിനാൽ പരിശോധിക്കപ്പെടേണ്ടതുണ്ട്​ എന്നായിരുന്നു ജോസിന്‍റെ മറുപടി. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട പ്രശ്​നത്താലല്ല, ലോക്കൽ ബോഡി പദവിക്കുവേണ്ടി നാല്​ പതിറ്റാണ്ടായി ഒരുമിച്ച്​ നിന്ന പ്രസ്ഥാനത്തെ കോൺഗ്രസ്​ പുറത്താക്കിയതാണെന്നും ജോസ്​ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story