Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യോഗം പാർട്ടി ഭരണഘടന അനുസരിച്ച് തന്നെ -ജോസ് കെ. മാണി
text_fieldsbookmark_border
കോട്ടയം: താൻ വിളിച്ചു ചേർത്ത കേരള കോൺഗ്രസ് സംസ്ഥാന സമിതിയോഗം ഭരണഘടനാപരം തന്നെയെന്ന് വ്യക്തമാക്കി ജോസ് കെ. മാണ ി. എല്ലാവരെയും അറിയിച്ച ശേഷമാണ് യോഗം വിളിച്ചതെന്നും പി.ജെ ജോസഫിന് മറുപടിയായി ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ ചെയർമാനെ കണ്ടെത്താനാണ് ജോസ് കെ. മാണി സമാന്തര സംസ്ഥാന സമിതിയോഗം വിളിച്ചത്. സമവായ ചർച്ചകളെല്ലാം പൊളിഞ്ഞ സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 450 പേരാണ് സംസ്ഥാന സമിതിയിലുള്ളത്. അതിൽ 300 പേരുടെ പിന്തുണ ഉണ്ടെന്നാണ് ജോസ് കെ. മാണി വിഭാഗം അവകാശപ്പെടുന്നത്. അതുകൊണ്ട് സംസ്ഥാന സമിതി ചേരുന്നതിൽ തെറ്റില്ലെന്നാണ് വാദം. ഉന്നതാധികാര സമിതിയിലെ ഭൂരിപക്ഷം മാത്രമാണ് ജോസഫ് ഉയർത്തിക്കാട്ടുന്നത്. എന്നാൽ പാർലമെൻററി ബോർഡിൽ രണ്ട് എം.പിമാരും രണ്ട് എം.എൽ.എമാരും തങ്ങൾക്കൊപ്പമുണ്ടെന്ന് ജോസ് കെ. മാണി വിഭാഗം പറയുന്നു.
Next Story
