Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലായിൽ മത്സരിക്കുന്ന...

പാലായിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും -ജോസ് കെ. മാണി

text_fields
bookmark_border
പാലായിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും -ജോസ് കെ. മാണി
cancel
Listen to this Article

കോതമംഗലം: താൻ പാലായിൽ മത്സരിക്കുന്നത് സംബന്ധിച്ച് മധ്യമേഖല വികസന മുന്നേറ്റ ജാഥ സമാപനത്തിന് ശേഷം പാർട്ടി തീരുമാനമെടുക്കുമെന്ന് ജോസ് കെ.മാണി എം.പി. മന്ത്രി റോഷിയുടേത് വൈകാര്യക ബന്ധത്തിന്റെ പുറത്തുള്ള പ്രസ്താവനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാഥയുടെ ഭാഗമായി കോതമംഗലത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാത്തരത്തിലും സാധാരണക്കാർക്ക് ആനുകൂല്യങ്ങൾ എത്തിച്ച സർക്കാറിന് സംസ്ഥാനത്ത് തുടർഭരണം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഭരണം ലഭിച്ചാൽ നടപ്പാക്കാൻ പദ്ധതി പോലും ഇല്ലാതെയാണ് യു.ഡി.എഫ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ എസ്.ഐ.ടിയെ സമ്മർദത്തിലാക്കുന്ന നടപടിയാണ് യു.ഡി.എഫിന്റേത്.

കേരള കോൺഗ്രസിന്റെ യഥാർഥ തറവാട് കേരള കോൺഗ്രസ് എം ആണ്. അങ്ങനെയല്ലെങ്കിൽ എന്തിനാണ് ജോസഫ് വിഭാഗം വ്യവഹാരങ്ങൾക്ക് പോയത്. രണ്ടില വേണമെന്നായിരുന്നല്ലോ അവരുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ ജനാധിപത്യത്തെ ദയാവധം ചെയ്യുകയാണ്. പി.എം ശ്രീയെ കുറിച്ചും മറ്റും പാർലമെന്റിൽ സംസാരിക്കരുതെന്ന് ജനപ്രതിനിധികൾക്ക് വിലക്ക് ഏർപ്പെടുത്തുന്ന സ്ഥിതിയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palajose k maniCongress M
News Summary - Party will decide on contesting in Pala - Jose K. Mani
Next Story