ബി.ജെ.പി ബന്ധം കേരള കോൺഗ്രസിെൻറ രാഷ്ട്രീയ അജണ്ടയിലില്ല- ജോസ് കെ മാണി
text_fieldsകോഴിക്കോട്: ബി.ജെ.പിയുമായുള്ള ബാന്ധവം കേരള കോൺഗ്രസിെൻറ രാഷ്ട്രീയ അജണ്ടയിലില്ലെന്ന് എം.പി ജോസ് കെ മാണി . കേരള കോൺഗ്രസ്(എം) എൻ.ഡി.എയിൽ ചേരുന്നുവെന്ന് റിപ്പോർട്ടുകളെയും അദ്ദേഹം തള്ളിക്കള്ളഞ്ഞു. ബിജെപി ബാന്ധവമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ തെൻറയോ പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് ആവര്‍ത്തിക്കുകയാണെന്ന് ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെൻ പൂർണ രൂപം
ഒരു ഓണ്‍ലൈന്‍ മാധ്യമം എന്നെ സംബന്ധിച്ച ഒരു വാര്‍ത്ത തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി ബാന്ധവമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ എെൻറയോ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധമായി ആവര്‍ത്തിക്കുകയാണ്. ഇത്തരമൊരു നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു
