ജോളിയുടെ പേരില്‍ സ്ത്രീകളെ അടച്ചാക്ഷേപിക്കരുത് -വനിതാ കമീഷന്
text_fieldsകാസർകോട്: കൂടത്തായിയിലെ കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ പേരില്‍ സ്ത്രീസമൂഹത്തെ അടച്ചാക്ഷേപിച്ച് സോഷ്യല്‍ മീഡിയകളില്‍ വരുന്ന ട്രോളുകള്‍ വേദനജനകമാണെന്ന് സംസ്ഥാന വനിതാ കമീഷന്. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമീഷന് അംഗങ്ങളായ ഷാഹിദ കമാല്‍, ഇ.എം. രാധ എന്നിവര്‍.
തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പുരുഷന്മാര് നടത്തുന്ന കൊലപാതകങ്ങളുടെ പേരില്‍ പുരുഷസമൂഹത്തെ മൊത്തത്തില്‍ ആരും ആക്ഷേപിക്കാറില്ല. സ്നേഹം നിരസിച്ചതിെൻറ പേരിലും വിവാഹാഭ്യർഥന നിരസിച്ചതിെൻറ പേരിലും അകാരണമായ സംശയത്തിെൻറ പേരിലും നിരവധി പുരുഷന്മാര് കാമുകിമാെരയും ഭാര്യമാെരയും ആസിഡൊഴിച്ചും പെട്രോളൊഴിച്ചും കുത്തിയും വെട്ടിയും കൊലചെയ്തിട്ടുണ്ട്.
ഇതിെൻറ പേരില്‍ ആരും പുരുഷസമൂഹത്തെ മൊത്തത്തില്‍ കൊലയാളികളായി മുദ്രകുത്താറില്ല. സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ട്രോളുകളുണ്ടാക്കി പ്രചരിപ്പിക്കുന്നവര്‍ സ്വന്തം അമ്മയെക്കുറിച്ചും സഹോദരിമാരെക്കുറിച്ചും ചിന്തിക്കണമെന്നും കമീഷന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
