Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോളി രണ്ട്...

ജോളി രണ്ട് കുട്ടികളെക്കൂടി കൊല്ലാൻ ശ്രമിച്ചു-എസ്​.പി

text_fields
bookmark_border
ജോളി രണ്ട് കുട്ടികളെക്കൂടി കൊല്ലാൻ ശ്രമിച്ചു-എസ്​.പി
cancel

വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി രണ്ട് കുട്ടികളെക്കൂടി കൊല്ലാൻ ശ്രമിച്ചിരുന്നെന്ന്‌ റൂറൽ എസ്‌.പി കെ ജി സൈമൺ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. പൊന്നാമറ്റത്തെയും ഈ കുടുംബവുമായി ബന്ധമുള്ള മറ്റൊരു വീട്ടിലെയും കുട്ടികളെ കൊല്ലാൻ അടുത്തകാലത്ത്‌ ശ്രമിച്ചിട്ടുണ്ട്‌.

ഈ സാഹചര്യങ്ങൾകൂടി കണക്കിലെടുത്താണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. റോയിയുടെ മരണത്തിൽ മാത്രമാണ്‌ തെളിവുകൾ ലഭിച്ചത്‌. അത്‌ മാത്രം ഒരു എഫ്ഐആറിൽ അന്വേഷിക്കും. ഈ കേസിൽ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്‌. തെറ്റ് ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടും. വ്യത്യസ്ത എഫ്.ഐ.ആർ വേണോ എന്ന് നിയമപരമായി ആലോചിച്ച് ചെയ്യും.

ജോളിയുടെ ഭൂമി, പണ ഇടപാടുകളിൽ അന്വേഷണം ഇപ്പോൾ പ്രധാനമല്ലെന്ന്​ എസ്​.പി വ്യക്​തമാക്കി. അന്വേഷണ സംഘത്തിനെറ എണ്ണം ഉടൻ കൂട്ടും. എല്ലാ കൊലപാതകങ്ങളും ഒരു എഫ്.ഐ.ആറിൽ ആക്കിയാൽ നിലനിൽക്കുമെന്ന വിശ്വാസം അന്വേഷക സംഘത്തിനുണ്ടെന്നും കെ ജി സൈമൺ കൂട്ടി​േച്ചർത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalyalam newskoodathai deathsJollyKoodathai murder
News Summary - Jolly Tried two More Murders-Kerala News
Next Story