Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊയിലാണ്ടി ആശുപത്രിയിൽ ജോളിക്ക് നേരെ കയ്യേറ്റ ശ്രമം; ഒരാൾ കസ്റ്റഡിയിൽ VIDEO

text_fields
bookmark_border
jolly-in-koyilandy-hospital.jpg
cancel

കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് നേരെ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിൽ കയ്യേ റ്റ ശ്രമം. പൊലീസ് കസ്റ്റഡിയിലുള്ള ജോളിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് ഉച്ച 12.15ഓടെ ഡോക്ടറെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡോക്ടറെ കാണാൻ നിൽക്കുകയായിരുന്ന ജോളിയുടെ മുഖം മറച്ച വസ്ത്രം ഒരാൾ പിടിച്ചുമാറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ചെറിയ തോതിൽ ബഹളമായി. കൂടെയുണ്ടായിരുന്ന പൊലീസുകാർ ഉടൻ തന്നെ കയ്യേറ്റത്തിന് ഒരുങ്ങിയ ആളെ പിടിച്ചുമാറ്റി.

ഭാര്യയോടൊപ്പം ഡോക്ടറെ കാണാനെത്തിയ നാട്ടുകാരനായ ഒരാളാണ് കയ്യേറ്റത്തിനൊരുങ്ങിയത്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. തുടർന്ന് 12.45ഓടെ ഡോക്ടറെ കണ്ട ശേഷം പൊലീസുകാർ ജോളിയെ തിരികെ കൊണ്ടുപോയി.

ജോളി ഉൾപ്പടെ മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി കോടതി ഇന്നലെ രണ്ട് ദിവസത്തേക്ക് നീട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - jolly in koyilandy hospital -kerala news
Next Story