Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പെട്രോളടിക്കാൻ കാശില്ലാത്തതിനാൽ വണ്ടി വിറ്റെന്ന്​​ ജോജു ജോർജ്; വൈറലായി വിഡിയോ
cancel
Homechevron_rightNewschevron_rightKeralachevron_rightപെട്രോളടിക്കാൻ...

പെട്രോളടിക്കാൻ കാശില്ലാത്തതിനാൽ വണ്ടി വിറ്റെന്ന്​​ ജോജു ജോർജ്; വൈറലായി വിഡിയോ

text_fields
bookmark_border

കൊച്ചി: ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ്​ കൊച്ചിയിൽ നടത്തിയ പ്രതിഷേധത്തിനിടെ വഴിയിൽ കുടുങ്ങിയ നടൻ ജോജു ജോർജും സമരക്കാരും തമ്മിലെ തർക്കം വലിയ വിവാദങ്ങൾക്കാണ്​ തിരികൊളുത്തിയത്​. ഇതിന്‍റെ അലയൊലികൾ സാമൂഹിക മാധ്യമങ്ങളിലും പ്രതിഫലിച്ചു. റോഡ്​ തടഞ്ഞ്​ യാത്രക്കാരെ വലച്ചുള്ള സമരം, ജനങ്ങളുടെ ന്യായമായ ആവശ്യത്തിന്​ വേണ്ടിയുള്ള സമരത്തെ ചോദ്യം ചെയ്​തത്​ എന്നിവയിലെ ശരിയും തെറ്റും പരതി​ ചൂടേറിയ ചർച്ചകളാണ്​ നടന്നത്​.

അതേസമയം രാഷ്​ട്രീയക്കാരന്‍റെ ഒരു സഹായവും വേണ്ട, ജീവിക്കാൻ അനുവദിച്ചാൽ മതി, 150 രൂപയായാലും ഞങ്ങൾ പെട്രോൾ അടിച്ചോളാം എന്ന​ ജോജുവിന്‍റെ പ്രസ്​താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ്​ ഉയർന്നത്​. പെ​ട്രോളടിക്കാൻ കാശില്ലാത്തതിനാൽ വണ്ടി വിറ്റു എന്ന്​ ജോജു പറയുന്ന വിഡിയോ പങ്കുവെച്ചാണ്​ വിമർശകർ​ മറുപടി നൽകുന്നത്​. കോൺഗ്രസ്​ നേതാവ്​ വി.ടി. ബൽറാം അടക്കമുള്ളവർ ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്​.

ജോജു തന്‍റെ ലാൻഡ്​ റോവർ ഡിഫൻഡറുമായി കഴിഞ്ഞമാസം നോർത്ത്​ ഈസ്റ്റ്​ സംസ്​ഥാനങ്ങളിലൂടെ യാത്ര ചെയ്​തിരുന്നു. സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്​, ഓ​ട്ടോമൊബൈൽ ജേർണലിസ്റ്റ്​ ബൈജു എൻ. നായർ എന്നിവരും ഈ യാത്രയിൽ കൂടെയുണ്ടായിരുന്നു​.

ഈ യാത്രക്കിടയിലാണ്​, നേരത്തെ കൈയിലുണ്ടായിരുന്ന ഹോണ്ട സി.ആർ.വി പെട്രോളടിക്കാൻ കാശില്ലാത്തതിനാൽ വിറ്റ കാര്യം​ ജോജു പറയുന്നത്​. സിനിമയിൽ വലിയ രീതിയിൽ സജീവമല്ലാത്ത കാലത്താണിതെന്നും വിഡിയോയിൽ പറയുന്നുണ്ട്​.



കോൺഗ്രസ്​ ഹൈവേ ഉപരോധത്തിൽ നാടകീയ സംഭവങ്ങൾ

കൊച്ചി: തുടർച്ചയായ ഇന്ധന വിലവർധനയിൽ കോൺഗ്രസ്​ നടത്തിയ ഹൈവേ ഉപരോധത്തിനിടയിലേക്ക്​ സിനിമ സ്​റ്റെൽ പ്രതിഷേധവുമായി നടൻ ജോജു ജോർജി​​െൻറ എൻട്രി. നടനെതിരെ തിരിഞ്ഞ കോൺഗ്രസ്​ പ്രവർത്തകർ ആഡംബര കാർ തടഞ്ഞ് പിന്നിലെ​ ചില്ല്​ തകർത്തു. ജില്ല കോൺഗ്രസ്​ കമ്മിറ്റി ഇടപ്പള്ളി-വൈറ്റില ദേശീയപാത ബൈപാസിൽ നടത്തിയ ഉപരോധത്തെ തുടർന്നാണ്​ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്​. ജനക്കൂട്ടത്തിൽനിന്ന്​ പൊലീസാണ്​​ ജോജുവിനെ രക്ഷിച്ചത്​. പരിശോധനയിൽ ഇദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന്​ തെളിഞ്ഞു. റോഡ്​ ഉപരോധത്തിനും കാർ തകർത്തതിനും കോൺഗ്രസ്​ പ്രവർത്തകർക്കെതിരെ സിറ്റി പൊലീസ്​ കേസെടുത്തു.

തിങ്കളാഴ്​ച രാവിലെ 11ന്​ മുതൽ ഇടപ്പള്ളി ബൈപാസിൽ 1500 വാഹനങ്ങൾകൊണ്ട്​ ആറുകിലോമീറ്റർ ദൂരം ഉപരോധിക്കുമെന്നാണ്​ ഡി.സി.സി അറിയിച്ചിരുന്നത്​. ഇതേതുടർന്ന് ഞായറാഴ്​ച രാത്രിതന്നെ ഗതാഗത നിയന്ത്രണത്തിന്​ നോട്ടീസ്​ നൽകി​ കളമശ്ശേരി മുതൽ പൊലീസ്​ വലിയ വാഹനങ്ങൾ തിരിച്ചുവിട്ടിരുന്നു. നാലുവരി ഹൈവേയുടെ രണ്ടുവരിയിൽ​ ഉപരോധം നടക്കു​േമ്പാൾ അടുത്ത രണ്ടുവരിയിലൂടെ രണ്ടുവശത്തേക്കും വാഹനങ്ങൾ കടത്തിവിടുകയും ചെയ്​തു. എന്നിട്ടും സംസ്ഥാനത്ത്​ ഏറ്റവും തിരക്കേറിയ ബൈപാസായതിനാൽ നൂറുകണക്കിന്​ വാഹനങ്ങൾ ​ഗതാഗതക്കുരുക്കിൽ അകപ്പെട്ടു.

വൈറ്റില റെയിൽവേ പാലത്തി​െൻറ അരൂർ ഭാഗത്തെ ലാൻഡിങ്ങിൽ കൂടിയ യോഗത്തിൽ​ കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കൊടിക്കുന്നിൽ സുരേഷ്​ എം.പി സമരം ഉദ്​ഘാടനം ചെയ്യുന്നതിനിടെയാണ്​ ഗതാഗതക്കുരുക്കിൽ അകപ്പെട്ട വാഹനത്തിൽനിന്ന്​ സഹികെട്ട്​ ജോജു ജോർജ്​​ ഇറങ്ങിയത്​. ഉദ്​ഘാടന ​സ്ഥലത്തേക്ക്​ എത്തിയ അദ്ദേഹം ''നിങ്ങൾ കാണിക്കുന്നത്​ പോക്രിത്തരമാണെന്നും ആംബുലൻസുകൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുകയാണെന്നും'' വിളിച്ചുപറഞ്ഞു. ''സാധാരണക്കാർ എ.സി പോലും ഇല്ലാത്ത വാഹനങ്ങളിൽ ചൂടെടുത്ത്​ ഉരുകുന്നു. എത്രമണിക്കൂറായി അനുഭവിക്കുന്നു. ഞാൻ ഷോ കാണിക്കാൻ ഇറങ്ങിയതല്ല. എ​െൻറ വാഹനത്തിനു​ പിന്നിൽ കീമോതെറപ്പിക്ക്​ പോകേണ്ട കുട്ടിയാണ്​. ഇത്​ ശരിയ​ല്ല'' -അദ്ദേഹം പറഞ്ഞു.

ഇതോടെ സമരം നയിച്ചിരുന്ന ​കോൺഗ്രസ്​ നേതാക്കളും പ്രവർത്തകരും ഇളകി. ആംബുലൻസ്​ കുടുങ്ങിക്കിടക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന്​ മനസ്സിലായതോടെ, ജോജു മദ്യപിച്ച്​ ബഹളമുണ്ടാക്കിയതാണെന്നും സമരം പൊളിക്കുന്ന നീക്കം നടക്കില്ലെന്നും നേതാക്കൾ പറഞ്ഞു. ജോജു സ്വന്തം വാഹനത്തിലേക്ക്​ മടങ്ങി. ഉദ്​ഘാടന പ്രസംഗത്തിനും ചുരുങ്ങിയ നേര​െത്ത അനുബന്ധ പ്രസംഗങ്ങൾക്കും ശേഷം വാഹനങ്ങൾ ഒന്നൊന്നായി കടത്തിവിട്ടുതുടങ്ങി. ഇതിനിടെ ജോജു തങ്ങളെ അപമാനിച്ച്​ സംസാരിച്ചുവെന്ന ആരോപണവുമായി മഹിള കോൺഗ്രസ്​ പ്രവർത്തകർ അദ്ദേഹത്തി​െൻറ വാഹനം തടയാൻ കാത്തുനിന്നു.

യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരും ഒപ്പംചേർന്നതോടെ ജോജുവി​െൻറ വാഹനം പ്രവർത്തകരുടെ നടുവിൽ കുടുങ്ങി. ഡ്രൈവിങ്​ സീറ്റിൽ ജോജുവി​നെ കണ്ടതോടെ പ്രവർത്തകരുടെ രോഷം അണപൊട്ടി. കാറിൽ ഇടിച്ചും തല്ലിയും അസഭ്യവർഷവുമായി പ്രവർത്തകർ ഇരച്ചുകയറി. കാറി​െൻറ പിന്നിലെ ചില്ലും അടിച്ചുതകർത്തു. പ്രശ്​നം കൈവിടുമെന്ന്​ വന്നതോടെ പനങ്ങാട്​ സി.ഐ അനന്തലാൽ കാറി​െൻറ ഡ്രൈവിങ്​ സീറ്റിൽ കയറിപ്പറ്റി കാർ മുന്നോ​ട്ടെടുത്തു. നടനെ പൊലീസ്​ മദ്യപിച്ചിട്ടുണ്ടോയെന്ന്​ പരിശോധിക്കാൻ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുകയാണെന്നും സഹകരിക്കണമെന്നും ഡി.സി.സി പ്രസിഡൻറ്​ മുഹമ്മദ്​ ഷിയാസ്​ വിളിച്ചുപറഞ്ഞതോടെയാണ്​ പ്രവർത്തകർ അൽപമെങ്കിലും പിന്മാറിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joju GeorgeJoju George against congress strike
News Summary - Joju George says he left the car because he did not have money to refuel; Video goes viral
Next Story