Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചുതകര്‍ത്ത കേസ്: ഒരാള്‍ കൂടി പിടിയില്‍

text_fields
bookmark_border
ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചുതകര്‍ത്ത കേസ്: ഒരാള്‍ കൂടി പിടിയില്‍
cancel
camera_alt

ഷെരീഫ്

മരട്: നടന്‍ ജോജു ജോര്‍ജിൻെറ കാര്‍ അടിച്ചു തകര്‍ത്ത കേസിലെ പ്രതികളില്‍ ഒരാളെക്കൂടി മരട് പൊലീസ് അറസ്റ്റു ചെയ്തു. മുന്‍ യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര മണ്ഡലം പ്രസിഡൻറും നിലവില്‍ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകനുമായ വാഴക്കാല കളപ്പുരക്കല്‍ വീട്ടില്‍ ഷെരീഫിനെയാണ് അറസ്റ്റു ചെയ്തത്.

വെള്ളിയാഴ്ച്ച രാത്രി 11.30 ഓടെ വാഴക്കാലയിലെ വസതിയില്‍ നിന്നാണ് കേസിലെ എട്ടാം പ്രതിയായ ഷെരീഫിനെ അറസ്റ്റു ചെയ്തത്. നേരത്തെ ഒന്നാം പ്രതി ജോസഫിനെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിൻെറ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മറ്റു പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൈറ്റിലയില്‍ സംഘടിപ്പിച്ച സമരത്തിനിടെ റോഡ് ഉപരോധിച്ചത് ചോദ്യം ചെയ്ത സംഭവത്തെ തുടർന്നാണ് ജോജു ജോര്‍ജിൻെറ കാര്‍ അടിച്ചുതകര്‍ത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Joju George car crash case: Others arrested
Next Story