ഏജൻറിെൻറ സഹായമില്ലാതെ റീ ടെസ്റ്റിനെത്തിയ വാഹന ഉടമക്ക് ജോയൻറ് ആർ.ടി.ഒയുടെ ആക്ഷേപം
text_fieldsപറവൂർ: ഏജൻറിെൻറ സഹായമില്ലാതെ റീ ടെസ്റ്റിനെത്തിയ വാഹന ഉടമയെ പറവൂർ സബ് ആർ.ടി ഓഫിസിൽ ജോയൻറ് ആർ.ടി.ഒയുടെ ആക്ഷേപം. കഴിഞ്ഞ ദിവസം ആലങ്ങാട് കോട്ടപ്പുറം സ്വദേശിയായ സിയാദിന് ഉണ്ടായ ദുരനുഭവം സോഷ്യൽ മീഡിയകളിലും ചാനലുകളിലും ചർച്ചയായി.
കഴിഞ്ഞ വെള്ളിയാഴ്ച മിനിലോറിയുടെ റീ രജിസ്േട്രഷന് വേണ്ടിയാണ് സിയാദ് ഓഫിസിൽ എത്തിയത്. സമയം 11.05 ആയി എന്ന കാരണത്താൽ ജോയൻറ് ആർ.ടി.ഒ ബിജു ജയിംസ് വാഹന രജിസ്ട്രേഷൻ നടത്തിക്കൊടുത്തില്ല. പത്ത് മണിക്ക് ശേഷമേ ഔൺലൈനിൽ രജിസ്ട്രേഷൻ ഫീസ് സ്വീകരിക്കുകയുള്ളൂ. തുക അടച്ച്, ഓഫിസിൽ നമ്പറിട്ട് എത്തിയപ്പോൾ 11.05 ആയി. ഇതാണ് രജിസ്ട്രേഷൻ നടത്തിക്കൊടുക്കാതിരിക്കാൻ അദ്ദേഹം കണ്ടെത്തിയ കാരണം. ഇതേ സമയം, ഏജൻറുമാർ മുഖേനയുള്ളവരുടെ വാഹനങ്ങൾ രാവിലെ എട്ടു മുതൽ പരിശോധിക്കുകയും 10 ന് ശേഷം ഫീസ് അടപ്പിച്ച് രജിസ്ട്രേഷൻ നടത്തുകയുമാണ് പതിവ്.
11 മണി ആയതേയുള്ളു ഇനിയും സമയം ഉണ്ടല്ലോ എന്ന സിയാദിെൻറ ചോദ്യത്തിന് നീ പറയുന്നതുപോലെ ചെയ്യാൻ സൗകര്യമില്ല ഇറങ്ങിപ്പോടായെന്നായിരുന്നു മറുപടി. അപമര്യാദയായ സംസാരം തുടരുകയും ചെയ്തു. സിയാദ് ഏജൻറിനെ ഒഴിവാക്കി നേരിട്ട് രജിസ്ട്രേഷന് എത്തിയതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചതത്രെ.
സംഭവം ഒളികാമറയിൽ പകർത്തിയിരുന്നു. സോഷ്യൽ മീഡിയകളും ചാനലുകളും ഇത് പുറത്തുവിട്ടതോടെ മോട്ടോർ വാഹന വകുപ്പ് പ്രതിക്കൂട്ടിലായി. സംഭവം വിവാദമായതോടെ സിയാദിെൻറ വാഹനത്തിെൻറ രജിസ്ട്രേഷൻ നടത്തിക്കൊടുത്തു. നേരേത്ത പരാതികളെത്തുടർന്ന് വിജിലൻസ് പലവട്ടം ഓഫിസിൽ മിന്നൽ പരിശോധന നടത്തിയിട്ടുണ്ട്. അതേസമയം സബ് ആർ.ടി.ഓഫിസിലെ സംഭവം ഒളികാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ പ്രചരിപ്പിച്ചതിന് പിന്നിൽ മുൻവൈരാഗ്യമാെണന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, പറവൂർ സബ് ആർ.ടി ഓഫിസ് അഴിമതിക്കെതിരെ നിരവധി ആക്ഷേപങ്ങളുണ്ട്. കൈക്കൂലി കൊടുത്തില്ലെങ്കിൽ ഒന്നും നടക്കാത്ത അവസ്ഥ. എന്ത് കാര്യം നടക്കണമെങ്കിലും ഏജൻറുമാർ മുഖേന കാണേണ്ടവരെ കാണേണ്ട വിധം കാണണമത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
