Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എ.എ: യോജിച്ച...

സി.എ.എ: യോജിച്ച പ്രക്ഷോഭത്തിന്​ ഇനിയും അണിനിരക്കണം –പിണറായി

text_fields
bookmark_border
Pinarayi Vijayan
cancel

ആ​ല​പ്പു​ഴ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ യോ​ജി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ന്​ പ്ര​തി​പ​ക്ഷ​ത്തി​ന ്​ ന​ല്ല മ​ന​സ്സ്​​ തോ​ന്നു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കേ​ര ​ള​ത്തി​ൽ ആ​ദ്യം​ന​ട​ന്ന യോ​ജി​ച്ച പ്ര​ക്ഷോ​ഭ​ങ്ങ​ൾ രാ​ജ്യം ശ്ര​ദ്ധി​ച്ച​താ​ണ്. ഒ​ന്നി​ച്ചു​നി​ന്നാ​ലേ ക​രു​ത്തു​ള്ളൂ. യോ​ജി​ച്ച പ്ര​ക്ഷോ​ഭ​മാ​ണ്​ വേ​ണ്ട​തെ​ന്ന്​ ലീ​ഗ്​ നേ​താ​ക്ക​ൾ അ​ട​ക്കം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​താ​ണ്. ചി​ല നേ​താ​ക്ക​ൾ​ക്കാ​ണ്​ അ​ഭി​പ്രാ​യ വ്യ​ത്യാ​സം. അ​വ​ർ​ക്ക്​ സ​ൽ​ബു​ദ്ധി ഉ​ദി​ക്ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ തു​ട​ർ​ന്നു​െ​കാ​ണ്ടു​ത​ന്നെ രാ​ജ്യ​ത്തി​​െൻറ നി​ല​നി​ൽ​പ്പി​നു​​വേ​ണ്ടി ഐ​ക്യ​പ്പെ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള സ്​​കൂ​ൾ ടീ​ച്ചേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ സം​സ്​​ഥാ​ന സ​മ്മേ​ള​ന​ത്തി​​െൻറ ഭാ​ഗ​മാ​യ പൊ​തു​സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ർ.​എ​സ്.​എ​സി​​െൻറ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ കേ​ര​ള​ത്തെ കി​ട്ടി​ല്ല. കേ​ര​ള​ത്തി​ൽ സെ​ൻ​സ​സ്​ ന​ട​ക്കും. അ​തി​ന​പ്പു​റ​ത്തേ​ക്കു​ള്ള ഒ​ന്നും ന​ട​ക്കി​ല്ല. സെ​ൻ​സ​സി​​െൻറ എ​ന്യൂ​മ​റേ​റ്റ​ർ​മാ​രാ​യി പോ​കു​ന്ന അ​ധ്യാ​പ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ ഇ​തു​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കി​ല്ല എ​ന്നു​ത​ന്നെ​യാ​ണ്​ ആ​വ​ർ​ത്തി​ച്ച്​ പ​റ​യാ​നു​ള്ള​ത്. ആ​ർ.​എ​സ്.​എ​സി​​െൻറ ച​തി​ക്കു​ഴി​യി​ൽ വീ​ഴാ​ൻ കേ​ര​ള​ത്തെ കി​ട്ടി​ല്ല. ഇ​തി​നെ​തി​രെ യോ​ജി​ച്ച ​പ്ര​ക്ഷോ​ഭ​മാ​ണ്​ കേ​ര​ളീ​യ പൊ​തു​സ​മൂ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​തി​ന്​ ഇ​നി​യും സ​മ​യ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ളം​ത​ല​മു​റ​യെ ച​തി​ക്കു​ഴി​യി​ൽ വീ​ഴ്​​ത്താ​ൻ ഗൂ​ഢ​സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ അ​ധ്യാ​പ​ക​രു​ടെ ക​ണ്ണു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ ഇ.​എം.​എ​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ കെ.​ജെ. ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, ബി​നോ​യ്​ വി​ശ്വം എം.​പി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
കെ.​എ​സ്.​ടി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ഹ​രി​കൃ​ഷ്​​ണ​ൻ സ്വാ​ഗ​ത​വും സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്. ധ​ന​പാ​ല​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​ന്​ പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്ന പ്ര​ക​ട​ന​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAnti CAA protestKSTA newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - joint protest needed against CAA -kerala news
Next Story