Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമക്കളാകാൻ പ്രായമുള്ളവർ...

മക്കളാകാൻ പ്രായമുള്ളവർ വരെ എം.എൽ.എയായി,​ ബി.ജെ.പിയിൽ ചേരുമെന്നത്​ വ്യാജവാർത്ത -ലതിക സുഭാഷ്

text_fields
bookmark_border
മക്കളാകാൻ പ്രായമുള്ളവർ വരെ എം.എൽ.എയായി,​ ബി.ജെ.പിയിൽ ചേരുമെന്നത്​ വ്യാജവാർത്ത -ലതിക സുഭാഷ്
cancel

കോട്ടയം: ''മക്കളാകാൻ പ്രായമുള്ളവർവരെ മൂന്നുതവണ എം.എൽ.എമാരായി. മഹിള കോൺഗ്രസ്​ സംസ്ഥാന അധ്യക്ഷക്ക്​ പോലും അർഹിക്കുന്ന പരിഗണനയില്ലെങ്കിൽ അപമാനിക്കുന്നതിന്​ തുല്യമാണത്​. സ്ഥാനാർഥിപ്പട്ടിക വരുന്ന അവസാനനിമിഷം വരെ വിശ്വാസത്തോടെ കാത്തിരിക്കും...'' സീറ്റ്​ നിഷേധിച്ചതിനെക്കുറിച്ച്​ വൈകാരികമായി പ്രതികരിച്ച്​ മഹിള കോൺഗ്രസ്​ അധ്യക്ഷ ലതിക സുഭാഷ്​​. പ്രീ ഡിഗ്രി കാലം മുതൽ 40 വർഷമായി നെ​േഞ്ചറ്റുന്ന കൊടിയാണിത്​.

കോട്ടയം ജില്ല പഞ്ചായത്തി​െൻറ പ്രഥമ പ്രസിഡൻറായിരുന്നു. ലതിക സുഭാഷ്​​ എന്ന വ്യക്തിക്ക്​ പ്രാധാന്യമില്ല. എന്നാൽ, മഹിള കോൺഗ്രസ്​ അധ്യക്ഷയെ പരിഗണിക്കാതിരിക്കുന്നത്​ മോശം​ സന്ദേശമാണ്​ താഴെത്തട്ടിലെ പ്രവർത്തകരിലേക്കെത്തിക്കുക. 2000 മുതൽ എല്ലാ തെരഞ്ഞെടുപ്പുകാലത്തും ത​െൻറ പേരുകേൾക്കും. പിന്നെ മറ്റാരെങ്കിലുംവരും. 2011ൽ മലമ്പുഴയിൽ പോയി മത്സരിക്കാൻ പാർട്ടി പറഞ്ഞു. മത്സരിച്ചുതോറ്റ്​ അപവാദം കേട്ടാണ്​​ തിരിച്ചുവന്നത്​.

പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയിൽ 24 ദിവസവും താൻ കൂടെയുണ്ടായിരുന്നു. പാർട്ടി പറയുന്ന എല്ലാ ചുമതലകളും കൃത്യമായി നിർവഹിച്ചു. എല്ലാ കാലത്തും മഹിള കോൺഗ്രസ്​ അധ്യക്ഷക്ക്​ സീറ്റ്​ നൽകാറുണ്ട്​. ആ പരിഗണന ഇത്തവണയും ലഭിക്കുമെന്നാണ്​ ഉറച്ച വിശ്വാസം. അർഹിക്കുന്ന പരിഗണന നൽകാത്തതിനെതിരെ പ്രതികരിക്കണമെന്ന്​ സഹപ്രവർത്തകർ പറയുന്നു. അവസാനനിമിഷം വരെ ക്ഷമയോടെ കാത്തിരിക്കാനാണ്​ താൻ അവ​േരാട്​ പറഞ്ഞത്​. ഞായറാഴ്​ച സ്ഥാനാർഥിപ്പട്ടിക വരും. അതിനുശേഷം നിങ്ങൾക്ക്​ നിങ്ങളുടെ തീരുമാനമെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്​. സീറ്റ്​ ലഭിച്ചില്ലെങ്കിൽ മാത്രം അപ്പോൾ പ്രതികരിക്കാം. സുരക്ഷിതമല്ലാത്ത മണ്ഡലത്തിൽ മത്സരിക്കാനും താനില്ല.

ഇക്കാര്യങ്ങൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.​ ശനിയാഴ്​ച പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ കാണാൻ പോയിരുന്നു. അദ്ദേഹത്തോട്​ കാര്യങ്ങൾ സംസാരിച്ചു. ദേശീയ നേതൃത്വവും തന്നെ ബന്ധപ്പെട്ടിരുന്നതായി ലതിക സുഭാഷ്​ പറഞ്ഞു. ഇതിനിടയിൽ, സീറ്റ്​ ലഭിച്ചില്ലെങ്കിൽ ലതിക സുഭാഷ് ബി.ജെ.പിയിൽ ചേരുമെന്നും ഇതുസംബന്ധിച്ച്​ ചർച്ച നടത്തിയതായും ഉയർന്ന അഭ്യൂഹങ്ങൾ ഇവർ​ നിഷേധിച്ചു. ആ വാർത്തകൾ അടിസ്ഥാനരഹിതമാണ്​. താൻ പാർട്ടി വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ലതിക പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian National Congresslathika sunhashassembly election 2021BJP
News Summary - Joining the BJP is false news lathika subhash
Next Story