പാർലമെൻറിൽ ഇടതുപക്ഷത്തിന്റെ ശബ്ദം ശക്തമാകണമെന്ന് ജോൺ ബ്രിട്ടാസ്
text_fieldsതിരുവനന്തപുരം: വർഗീയതക്കും ഫാസിസത്തിനുമെതിരായ പ്രതിരോധം ശക്തമാക്കാൻ പാർലമെൻറിലെ ഇടതുപക്ഷത്തിൻ്റെ സാന്നിധ്യം ശക്തിപ്പെടണമെന്ന് ജോൺ ബ്രിട്ടാസ് എം പി. എൽ.ഡി.എഫ് തിരുവനന്തപുരം പാർലമെൻറ് മണ്ഡലം മീഡിയാ റൂമിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാരിനെതിരെ പാർലമെൻറിൽ ഉയരുന്ന ശക്തമായ ശബ്ദം ഇടതുപക്ഷത്തിന്റേതാണ്. അതിനിയും ശക്തമാകേണ്ടതുണ്ട്. തിരുവനന്തപുരത്തിൻ്റ വികസനത്തിന് കാര്യമായ സംഭാവന നൽകാത്ത എം.പിയാണ് ഇപ്പോഴുള്ളത്. അദ്ദേഹത്തിൻ്റെ നിഷ്ക്രിയത്വം പല പദ്ധതികളും നഷ്ടപ്പെടുത്തിയെന്നും ബ്രിട്ടാസ് പറഞ്ഞു.
ചടങ്ങിൽ എൻ. രതീന്ദ്രൻ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ, ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. അരുൺ കെ.എസ് സ്വാഗതം പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ തമ്പാനൂർ രാജീവ്, ബിന്ദു, രാഖി രവികുമാർ ഡപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ പങ്കെടുത്തു

