Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസ് വിഭാഗം ചിഹ്നം...

ജോസ് വിഭാഗം ചിഹ്നം ആവശ്യപ്പെട്ടിട്ടില്ല -പി.ജെ. ജോസഫ്

text_fields
bookmark_border
ജോസ് വിഭാഗം ചിഹ്നം ആവശ്യപ്പെട്ടിട്ടില്ല -പി.ജെ. ജോസഫ്
cancel

കോട്ടയം: പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കത്തിൽ പ്രതികരണവുമായി പി.ജെ ജോസഫ്. പാലാ ഉപതെരഞ്ഞെടുപ്പിനായി ജോസ് വിഭാഗം ഇതുവരെ രണ്ടില ചിഹ്നം ആവശ്യപ്പെട്ടിട്ടില്ലെന്ന് പി.ജെ ജോസഫ്. അതിനാൽ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കട്ടെയെന്നും ജോസഫ് പറഞ്ഞു.

വർക്കിങ് ചെയർമാന്‍റെ പേരിൽ കത്ത് നൽകിയാൽ ചിഹ്നം നൽകാമെന്നും ഈ നിർദേശം ഇന്നലെ അവരെ അറിയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസ് ടോമിന്‍റെ നാമനിർദേശപത്രികയിൽ ഒപ്പുവെക്കില്ലെന്നും കേരള കോൺഗ്രസിന് പാലായിൽ ഒദ്യോഗിക സ്ഥാനാർഥിയില്ലെന്നും ഇന്നലെ ജോസഫ് തുറന്നടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala newsmalayalam newsPala by Election
News Summary - joesph about pala by election-kerala news
Next Story