സാമ്പത്തിക അവലോകന റിപ്പോർട്ട്: സംസ്ഥാനത്ത് തൊഴിലില്ലാതെ മെഡിക്കൽ യോഗ്യതക്കാരും
text_fieldsതിരുവനന്തപുരം: മെഡിക്കൽ യോഗ്യതയുള്ള 8588 പേരും എൻജിനീയറിങ് യോഗ്യതയുള്ള 44638 പേരും െഎ.ടി.െഎ സർട്ടിഫിക്കറ്റുള്ള 97560 പേരും കാർഷിക ബിരുദധാരികളായ 1620 പേരും 545 വെറ്ററിനറി ബി രുധാരികളും മറ്റു പ്രഫഷനൽ യോഗ്യതയുള്ള 88144 പേരും തൊഴിലില്ലാത്തവരാണ്. എസ്.എസ്.എൽ. സിയും അതിനു മുകളിൽ യോഗ്യതയുള്ളവരുമാണ് തൊഴിലന്വേഷകരിൽ 91.5 ശതമാനവും. ഏറ്റവും കൂ ടുതൽ തൊഴിലന്വേഷകർ തിരുവനന്തപുരം ജില്ലയിലാണ്.
തൊഴിലില്ലായ്മ നിരക്ക് ഗ ്രാമപ്രദേശത്ത് 10.0 ശതമാനവും സ്ത്രീകളുടേത് 19.6 ശതമാനവുമാണ്. നഗരപ്രദേശത്ത് പുരു ഷന്മാരുടേത് 6.6 ശതമാനവും സ്ത്രീകളുടേത് 27.4 ശതമാനവും. ഗ്രാമമേഖലയിലെ തൊഴിലില്ലാ യ്മ ആശങ്കജനകമാണെങ്കിലും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. യുവജനങ്ങളിലെ തൊഴിലില്ലായ്മയും കൂടുതലാണ്. ഗ്രാമീണമേഖലയിൽ 32.5ഉം നഗരമേഖലകളിൽ 41.5ഉം ശതമാനമാണിത്.
കൃഷി സ്ഥലത്തിെൻറ വിസ്തൃതികുറഞ്ഞു
ഒന്നിൽകൂടുതൽ തവണ കൃഷിചെയ്യുന്ന സ്ഥലത്തിെൻറ വിസ്തൃതി ഒരുവർഷംകൊണ്ട് 15871 ഹെക്ടർ കുറഞ്ഞു. ആകെ വിളവെടുക്കുന്ന സ്ഥലത്തിൽ 11,395 ഹെക്ടറാണ് കുറഞ്ഞത്. ഒരു കൊല്ലത്തിനിടെ നെൽകൃഷി 1060 ഹെക്ടർ കണ്ട് വർധിച്ചതാണ് എടുത്തുപറയാവുന്ന നേട്ടം. ആനുപാതികമായി ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും വർധനവുണ്ടായി. അടയ്ക്ക, നേന്ത്രൻ ഒഴിച്ചുള്ള വാഴ ഇനങ്ങൾ, നാളികേരം എന്നിവയുടെ കൃഷിയും വർധിച്ചു. കാപ്പി, റബർ, തേയില എന്നിവയിൽ കുറവില്ല.
പയർ വർഗങ്ങളുടെ കൃഷി പകുതിയിൽ താഴെയായി (1000ത്തിലേെറ ഹെക്ടറിെൻറ കുറവ്). കുരുമുളക് 2,380 ഹെക്ടറും ഇഞ്ചി 1,095 ഹെക്ടറും മഞ്ഞൾ 335 ഹെക്ടറും ഏലം 198 ഹെക്ടറും നേന്ത്രവാഴ 9240 ഹെക്ടറും മരച്ചീനി 8319 ഹെക്ടറും ആണ് കുറഞ്ഞത്. ഇവയുടെ ഉൽപാദനവും താഴെപ്പോയി.
പ്രവാസികൾ കുറയുന്നു
പ്രവാസികളുടെ എണ്ണം കുറയുകയാണെന്ന് സാമ്പത്തിക സർവ്വെ. 2013ലെ 24 ലക്ഷത്തിൽനിന്ന് 18ൽ 21 ലക്ഷമായി താഴ്ന്നു. 12 ശതമാനം കുറവ്. എന്നാൽ പ്രവാസി നിക്ഷേപത്തിൽ കുറവില്ല. ജോലി അവസാനിക്കുന്നവർ എല്ലാ സമ്പാദ്യങ്ങളും കൊണ്ടുവരുന്നതുകൊണ്ടാണിത്. തിരികെ വരുന്നവരുടെ എണ്ണം പണവരുമാനത്തിൽ പ്രതിഫലിച്ചുതുടങ്ങിയില്ല.
നിർമാണ മേഖലയിലെ വളർച്ച നാല് ശതമാനമായി താഴ്ന്നു. ഐ.ടി- വിനോദസഞ്ചാരമേഖലകൾ പുരോഗതിയുണ്ടാക്കി. പ്രതിശീർഷ വരുമാനം 1,50,922 രൂപയിൽനിന്ന് 1,61,374 രൂപയായി വർധിച്ചു. 6.9 ശതമാനം വളർച്ച. ഉപഭോക്തൃ വിലസൂചിക 157ൽനിന്ന് 165 ആയി. കർഷകർക്ക് ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതലാണ് ചെലവ്. മട്ട അരി, കറുത്ത ഉഴുന്ന്, എന്നിവയുടെ ചില്ലറ വില വർധിച്ചു. കാർഷികോൽപന്നങ്ങളുടെ മൊത്ത വിലസൂചിക 2018 ജൂലൈയിൽ 9702.48 ആയിരുന്നത് 2019 ജൂലൈയിൽ 9771.34 ആയി. ഭക്ഷ്യവില കൂടിയതിന് കാരണം.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവ് കൂടി
ഉൽപന്ന നിർമാണമേഖല 3.7ൽനിന്ന് 11.2 ശതമാനമെന്ന അദ്ഭുത വളർച്ച രേഖപ്പെടുത്തി. പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റുവരവ് 17.9 ശതമാനം വർധിച്ചതും 18-19ൽ ആരംഭിച്ച 13826 എം.എസ്.എം.ഇ യൂനിറ്റുകളും െഎ.ടി മുന്നേറ്റവും സ്റ്റാർട്ട്അപ് സംരംഭങ്ങളിലെ വർധനയുമാണ് ഇതിന് അടിസ്ഥാനം. എം.എസ്.എം.ഇയിൽ മാത്രം 1321.94 കോടിയുടെ നിക്ഷേപം വന്നു. 49068 തൊഴിലവരങ്ങളുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
