Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണിയെ യു.ഡി.എഫ്...

മാണിയെ യു.ഡി.എഫ് വഴിയിൽ ഇറക്കിവിട്ടു; ധൃതരാഷ്ട്രാലിംഗനം ചെയ്തു; മറുപടിയുമായി കേരള കോൺഗ്രസ്

text_fields
bookmark_border
Job Michael
cancel

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി സംഭവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകി കേരള കോൺഗ്രസ് എം അംഗം. പാർട്ടിയുടെ ചങ്ങനാശേരി എം.എൽ.എ ജോബ് ജോബ് മൈക്കിളാണ് യു.ഡി.എഫിനെ നിശിതമായി വിമർശിച്ചത്.

നിയമസഭയിലെ കറുത്ത വെള്ളിയാഴ്ചക്ക് ഉത്തരവാദി യു.ഡി.എഫ് എന്ന് ജോബ് മൈക്കിൾ ആരോപിച്ചു. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് കാലത്ത് കെ.എം. മാണിയുടെ വീട്ടിലെത്തി ധൃതരാഷ്ട്രാലിംഗനം നടത്തിയത് യു.ഡി.എഫ് ആണെന്നും ജോബ് മൈക്കിൾ പറഞ്ഞു.

കേരള കോൺഗ്രസിനെ കോൺഗ്രസ് ചതിച്ചു. മാണിയെയും അദ്ദേഹത്തിന്‍റെ പാർട്ടിയെയും ഇല്ലാതാക്കാനാണ് ശ്രമിച്ചത്. മരിച്ച ശേഷവും മാണിക്ക് കോൺഗ്രസ് സ്വസ്ഥത നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

യു.ഡി.എഫ് വഴിയിൽ ഇറക്കിവിട്ടു. ഇപ്പോൾ എൽ.ഡി.എഫിന്‍റെ എ.സി ബസിൽ സുഖയാത്രയാണെന്നും ജോബ് മൈക്കിൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala assemblyKerala Assembly RuckusJob Michael
News Summary - Job Michael MLA React to UDF Comment in Kerala Assembly Ruckus
Next Story