ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
text_fieldsകോട്ടയം: സിംഗപ്പൂരിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 80,000 രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തിരുനൽവേലി സ്വദേശി ടി. രാജനെയാണ് (നട്ട് രാജൻ -61)കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
വേളൂർ മാളിയേക്കൽ വീട്ടിൽ സി.എ ഹംസയുടെ മകന് സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ 80,000 രൂപ വാങ്ങുകയായിരുന്നു. എന്നാൽ, പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. ഇതോടെ ഇവർ ജില്ല പൊലീസ് മേധാവി ഡി. ശിൽപക്ക് പരാതി നൽകുകയായിരുന്നു.
ലോട്ടറി കച്ചവടക്കാരനായ രാജൻ കോട്ടയത്തടക്കം വിവിധ ജില്ലകളിൽ വിൽപനക്കായി എത്താറുണ്ട്. ഇതിനിടെ പരിചയപ്പെടുന്ന ആളുകളിൽനിന്ന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയാണ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലും ഇയാൾ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ കടന്നതായി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് എസ്.ഐ കെ.പി. മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫിസർ സാബു എ. സണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

