ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇടത് സ്ഥാനാർഥിക്കെതിരെ കേസെടുത്തു
text_fieldsനെയ്യാറ്റിൻകര: കെ.ടി.ഡി.സിയിൽ ജോലി വാഗ്ധാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര പൊലീസ് രണ്ടുപേർക്കെതിരെ കേസെടുത്തു.
കുന്നത്തുകാൽ പഞ്ചായത്തിലെ ഇടത് സ്ഥാനാർഥി അടക്കമുള്ളവർക്കെതിരെയാണ് കേസ്. ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ജോലി ലഭിച്ചതായുള്ള വ്യാജ നിയമന ഉത്തരവ് നൽകിയുള്ള തട്ടിപ്പിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് പൊലീസ് പറഞ്ഞു.
സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 2017 മുതൽ ഇവർ പലരിൽ നിന്നായി പണം വാങ്ങിയതായും ആരോപണമുണ്ട്. പാലിയോട് സ്വദേശി അരുൺ നവംബർ ഏഴിന് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

