Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിലെ പെട്രോളിയം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

text_fields
bookmark_border
boby thomas
cancel
camera_altപിടിയിലായ ബോബി തോമസ്

ചെങ്ങന്നൂർ: പെട്രോളിയം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളിൽ നിന്നും പണം തട്ടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ഖത്തറിലെ കമ്പനിയിൽജോലി വാഗ്ദാനം ചെയ്ത്, എഴുപതോളം പേരിൽ നിന്നായി 50 ലക്ഷത്തിലധികം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ മാന്നാർ കുരട്ടിശ്ശേരി പാവുക്കര അരികുപുറത്ത് വീട്ടിൽ ബോബി തോമസി (49)നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്നര മാസമായി ബോബി തോമസ് ഒളിവിൽ കഴിയുകയായിരുന്നു. തട്ടിപ്പിനിരയായ യുവാക്കൾ മാന്നാർ പൊലീസിൽ നവംബർ 16ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, മൊഴി രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഒളിവിൽ പോയ ബോബി തോമസ് പുതിയ സിം കാർഡ് ഉപയോഗിച്ചുവരവേ കഴിഞ്ഞ ദിവസം പൊലീസിന്‍റെ കയ്യിൽ ഈ നമ്പർ ലഭിക്കുകയും ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഹരിപ്പാട് കാർത്തികപള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോഴിക്കോട്, എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 37 പേരാണ് പരാതി മാന്നാർ പൊലീസ് സ്റ്റേഷനിൽ നൽകിയത്. ഒന്നേകാൽ ലക്ഷം രൂപാ വീതമാണ് ഒരാളിൽ നിന്നും വാങ്ങിയത്. മൂന്ന് വർഷമായി പരാതിക്കാർ ബോബി തോമസിൽ നിന്നും കൊടുത്ത തുക മടക്കി കിട്ടാനായി ശ്രമിക്കുന്നുവെന്നും പല തവണ അവധി പറഞ്ഞ് പറ്റിച്ചതായും പരാതിയിൽ പറയുന്നു.

മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്എ.ച്ച്ഒ. ജി സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതേ രീതിയിൽ മറ്റൊരു കേസ് കൂടി ബോബി തോമസിന്‍റെ പേരിൽ രജിസ്റ്റർ ചെയ്തതായും പിന്നീട് കസ്റ്റഡിയിൽ വാങ്ങിയ ശേഷം അതിന്മേലുള്ള നടപടികൾ സ്വീകരിക്കുമെന്നും മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജി. സുരേഷ് കുമാർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - job fraud case accused arrested
Next Story