പ്രായം 26...അങ്ങനെയെ പറയാവൂ -എസ്.എഫ്.ഐയിൽ തുടരാൻ പ്രായം മറച്ചുവെക്കാൻ ആനാവൂർ നാഗപ്പൻ നിർബന്ധിച്ചതായി ശബ്ദസന്ദേശം
text_fieldsതിരുവനന്തപുരം: എസ്.എഫ്.ഐ നേതാവായി തുടരാൻ പ്രായം മറച്ചുവെക്കാൻ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർദേശിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. എസ്.എഫ്.ഐ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയും സി.പി.എം നേതാവുമായ ജെ.ജെ. അഭിജിത്തിന്റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.
തന്റെ കൈയിൽ വിവിധ പ്രായത്തിലുള്ള സർട്ടിഫിക്കറ്റുകൾ ഉണ്ടെന്നും അഭിജിത്ത് പറയുന്നുണ്ട്.
''26 വയസ് വരെയെ എസ്.എഫ്.ഐയിൽ നിൽക്കാൻ പറ്റൂ. ഈ വർഷം എനിക്ക് 30 ആയി. ഞാൻ 1992ലാണ് ജനിച്ചത്. 92, 94, 95,96 വർഷങ്ങളിലെ എല്ലാം സർട്ടിഫിക്കറ്റ് കൈയിലുണ്ട്. ആരു ചോദിച്ചാലും പ്രായം 26 ആണെന്നേ പറയാവൂ എന്നാണ് നാഗപ്പൻ സഖാവ് പറഞ്ഞത്. പ്രദീപ് സാറും അങ്ങനെ പറയാൻ പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിയാലും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെ പോലെ വെട്ടാനൊന്നും ആരുമില്ലാത്തത് കൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാൻ ആരുമില്ലാത്തതിനാൽ മനസ് മടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ''-എന്നാണ് ശബ്ദസന്ദേശത്തിലുള്ളത്.
വനിത പ്രവർത്തകയോട് മോശമായി പെരുമാറിയെന്നും മദ്യപിച്ചെന്നുമുള്ള പരാതിയിൽ അഭിജിത്തിനെ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. മാത്രമല്ല, ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

