Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിതേഷിനുവേണം സഹജീവികളുടെ സഹായഹസ്തം

text_fields
bookmark_border
ജിതേഷിനുവേണം സഹജീവികളുടെ സഹായഹസ്തം
cancel
camera_alt

ജി​തേ​ഷ്

പയ്യന്നൂർ: വെള്ളൂർ കാറമേലിലെ മത്സ്യത്തൊഴിലാളി വി. പവിത്രന്റെയും പരേതയായ എം. ഗീതയുടെയും മകൻ ജിതേഷ് സുമനസ്സുകളുടെ സഹായം തേടുന്നു. ഇമ്യൂണി മെഡിയേറ്റഡ് പെൻസിർ ബെല്ലാർ സിൻഡ്രം എന്ന അപൂർവരോഗം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട് എഴുന്നേറ്റ് നടക്കാനോ സംസാരിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് ഈ യുവാവ്.

ആദ്യം മംഗളൂരു കെ.എം.സി ആശുപത്രിയിലും ഇപ്പോൾ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലും ചികിത്സ നടന്നുവരുകയാണ്. ചികിത്സക്കായി ഇതുവരെ അഞ്ചുലക്ഷത്തിലധികം രൂപ ചെലവായി. സാമ്പത്തികമായി ഏറെ കഷ്ടതകൾ അനുഭവിക്കുന്ന ജിതേഷിന്റെ തുടർചികിത്സക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സസഹായ കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം ആരംഭിച്ചു.

കെ.വി. പ്രശാന്ത് കുമാർ ചെയർമാനും കെ.പി. വിനോദ് കൺവീനറുമായ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. കനറാ ബാങ്ക് പയ്യന്നൂർ ശാഖയിലും വെള്ളൂർ സഹകരണ ബാങ്കിലും അക്കൗണ്ട് തുടങ്ങിയതായി ഭാരവാഹികൾ അറിയിച്ചു. അക്കൗണ്ട് നമ്പർ: 110068356410, IFSC.CNRB0014202, വെള്ളൂർ ബാങ്ക്: VLU071970003232, IFSC: ICIC0000103, ഗൂഗ്ൾ പേ നമ്പർ: 7907320241.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jitesh needs financial help
Next Story