Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.കെ. ശശിക്കെതിരെ നടപടി: കോടിയേരിക്ക് ജിഷ്ണുവിന്റെ അമ്മയുടെ കത്ത്
text_fieldsbookmark_border
തൃശൂർ: നെഹ്റു ഗ്രൂപ് ഉടമ പി.കെ. കൃഷ്ണദാസിനെ പിന്തുണച്ച പി.കെ. ശശി എം.എൽ.എക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്, പാമ്പാടി നെഹ്റു കോളജിൽ മരിച്ച വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നൽകി. നെഹ്റു മാനേജ്മെൻറിന്റെ ഉടമസ്ഥതയിലുള്ള വാണിയംകുളത്തെ പി.കെ. ദാസ് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം നടന്ന സി.ടി സ്കാൻ മെഷീൻ ഉദ്ഘാടന ചടങ്ങിൽ പി.കെ. ശശി നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചാണ് കത്ത്.
ജിഷ്ണു പ്രണോയ് കേസിന്റെ ആദ്യഘട്ടത്തിൽതന്നെ പി.കെ. ശശി എം.എൽ.എ ആരോപണം നേരിടുന്ന കൃഷ്ണദാസിനെ സഹായിക്കുന്നതായി അറിയാമായിരുെന്നന്നും പാലക്കാെട്ട പാർട്ടി സഖാക്കൾ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിരുെന്നന്നും മഹിജ കത്തിൽ പറഞ്ഞിട്ടുണ്ട്.
Next Story
