Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിഷ്ണു പ്രണോയിയുടെ മരണം: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
ജിഷ്ണു പ്രണോയിയുടെ മരണം: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന്​ പരിഗണിക്കും
cancel

നാദാപുരം: പാമ്പാടി നെഹ്റു കോളജ്വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ ശക്തിവേല്‍, പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന്പരിഗണിക്കും. ഇരുവരും കേസിലെ മൂന്നും നാലും പ്രതികളാണ്. ഹരകളില്‍ ഇന്നു തന്നെ വിധി ഉണ്ടായേക്കും. 

കേസില്‍  നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍  പി. കൃഷ്ണദാസിന് ഹൈകോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണദാസിന് മേല്‍ പ്രേരണാക്കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുകള്‍  ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം നല്‍കിയത്.

അതിനിടെ ജിഷ്ണു പ്രണോയിയുടെ  മരണത്തിൽ പ്രതികളായവരെ  അറസ്റ്റ് ചെയ്യാത്ത െപാലീസ് നടപടിയിൽ പ്രതിഷേധിച്ച് ബന്ധുക്കൾ നാളെ  ഡി.ജി.പി ഓഫിസിന്മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും. ഫോറൻസിക് പരിശോധനയിൽ ജിഷ്ണു പ്രണോയിയുടെ  ഫോൺ സന്ദേശം പൊലീസിന് ലഭ്യമായതോടെ പ്രതികൾ കോളജ് മാനേജ്‌മ​െൻറ്തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - JISHNU PRANOY accused bail application will consider today
Next Story