Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിഷ്​ണു പ്രണോയി കേസ്​: സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ മാതാവ്​ സുപ്രീംകോടതിയിലേക്ക്​

text_fields
bookmark_border
jishnu
cancel

ന്യൂഡൽഹി: പാമ്പാടി നെഹ്​റു കോളജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ്​ വിദ്യാർഥി ജിഷ്ണു പ്രണോയി കോളജിൽ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസ്​ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ്​ മഹിജ സുപ്രീംകോടതിയെ സമീപി​ക്കുന്നു. 

തിങ്കളാഴ്​ച കേസുമായി ബന്ധപ്പെട്ട സർക്കാർ ഹരജി​ പരിഗണിക്കാനിരി​ക്കെയാണ്​ മഹിജ സുപ്രീംകോടതിയിൽ എത്തുന്നത്​. സംസ്ഥാന പൊലീസിൽ പൂർണമായും വിശ്വാസം നഷ്​ടപ്പെട്ടുവെന്നും കേരള പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയ​ുണ്ടെന്നും​ മഹിജ സുപ്രീംകോടതിയെ ബോധിപ്പിക്കും. 

സംസ്​ഥാന സർക്കാർ സി.ബി.​െഎ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ടെങ്കിലും കേസ്​ ഇതുവരെ സി.ബി.​െഎ ഏറ്റെടുത്തിട്ടില്ല. അന്വേഷണം ഏറ്റെടുക്കുന്നതിനെ കുറിച്ച് ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെ അധ്യക്ഷനായ ബെഞ്ച്​ നിലപാട് ആരാ​െഞ്ഞങ്കിലും സി.ബി.ഐ അഭിപ്രായം അറിയിച്ചിട്ടില്ല. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jishnu prannoy case- Kerala news
Next Story